Movie:Ottayaal Pattaalam (1991), Movie Director:TK Rajeev Kumar, Lyrics:PK Gopi, Music:Sharreth, Singers:G Venugopal, Chorus, Radhika Thilak,
Click Here To See Lyrics in Malayalam Font
മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു തഴുകുമൊരു തൂവല്‍ത്തെന്നലേ
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ...
(മായാമഞ്ചലില്‍)
ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
മലര്‍ത്താലം കൊണ്ടുവന്നതാര്?
കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം
എതൊരോര്മ്മയില് നിന്നു നീ
ആരെത്തേടുന്നു ഗോപികേ?
കിനാവിലെ മനോഹരീ
(മായാമഞ്ചലില്‍)
പൂനിലാവു പെയ്യുമീറന്‍രാവില്‍ കതിരാമ്പല്-
ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?
പവിഴമന്ദാരമാല പ്രകൃതി നല്കുമീ നേരം
മോഹക്കുങ്കുമം പൂശി നീ
ആരെത്തേടുന്നു ഗോപികേ?
കിനാവിലെ സുമംഗലീ
(മായാമഞ്ചലില്‍)
maayaa manchalil ithu vazhiye pokum thinkale
Kanaa thampuru thazhukumoru thooval thennale
Aarum padaatha pallavi kaathil veezhumee velayil
Kinaavu pol varoo varoo
(Maayaa Manchalil ..)
Ezhu thiri vilakkinte munpil chiri thooki
Malar thaalam kondu vannathaaru (2)
Kanaka manchaadi pole aa..aa..aa..
Kanaka manchaadi pole
azhaku thookumee neram
Ethorormayil ninnu nee
aare thedunnu gopike
Kinaavile manoharee
(Maayaa Manchalil ..)
Poonilaavu peyyumeeran raavil kathiraambal
Kulir poyka neenthi vannathaaru (2)
Pavizha mandaara maala prakruthi nalkumee neram (2)
Moha kumkumam pooshi nee
aare thedunnu gopike
Kinaavile sumangali
(Maayaa Manchalil ..)