സിറിയ നിൻ മാറിലെ മുറിവിൽ
ചോരയൊലിപ്പതിൽ ഈച്ചയരിപ്പൂ
കൊറിയ നിൻ മീതെ
കഴുകന്മാര് പറപ്പൂ കാവലിരിപ്പൂ
മതമിരുളിൽ ഭാരതാംമ്പയോ
വെട്ടം തേടിയലഞ്ഞ് നടപ്പൂ
മെക്സിക്കൻ കനവുകളായിരം
ഒരു മതിലാലേ ആരു തടുപ്പൂ
ഇലങ്കയിൽ പുലികൾ ഇനിയും
ദാഹം മാറാതോടീ നടപ്പൂ
കോംഗോ നിൻ ഘനികളിലായിരം
കുരുന്ന് ജീവൻ നൊന്ത് മരിപ്പൂ
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
ഞാൻ വാഴുന്നിടം ഞാൻ വാഴുന്നിടം
സൊമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി
പല കാതം താണ്ടി
മ്യാൻമാറിൽ ബുദ്ധൻ ആയുധമേന്തി
ചുടുചോര മോന്തി
ആമസോൺ വീര നിന്നുടെ
മാറ് തുളഞ്ഞതിൽ കാട് കരഞ്ഞു
ആഫ്രിക്കൻ പോർക്കളങ്ങളിൽ
ആൺമകനുയിരിനായ് അമ്മ കരഞ്ഞു
ആർട്ടിക്കിൽ പനിമലയുരുകി
കടലുനിറഞ്ഞതിൽ കരകൾ മറഞ്ഞൂ
ന്യൂയോർക്കിൽ മണ്ണിൻ മകനിൻ
മൂച്ച് നിലച്ചതിൽ പോര് നടന്നു
പാലസ്ഥീൻ പലനൂറായി
പലായനം ഒരു പതിവായ് മാറീ
ചീന നിൻ ചെങ്കൊടി താഴെ
ഖുറാൻ എരിഞ്ഞതിൻ മണം പരന്നു
മലാക്കിൽ കണ്ണീർ വീണതിൽ
എന്നെ പെറ്റതായ് ഭൂമി കരഞ്ഞു
ബൊല്ലാക്ക് നീ പാടാ പാട്ടുകൾ
ആറടി മണ്ണിൽ കാത് തിരഞ്ഞു
ആസിഫയിനരയുടക്കുവാൻ
ഭഗവാൻ പോലും കാവലിരുന്നു
ഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂ
ഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂഐലൻ നിൻ കുഞ്ഞി ക്കാലുകൾ
കണ്ണീർ കടലിൻ ആഴമളന്നൂ
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരഗമായ് മാറുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരഗമായ് മാറുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
ഭൂമീ ഞാൻ വാഴുന്നിടം
അനുദിനം നരഗമായ് മാറുന്നിടം
Singer(s) | Vedan |
Lyricist(s) | Vedan |
Music(s) | Vedan |
Actor(s) | Vedan |
Album | Bhoomi Njan Vazhunidam |
Music Label | Malayalam Rap |