കൊഞ്ചി കുറുകണ തെന്നലോ
പാതി വിരിയുമൊരാമ്പലോ
നിൻ മുഖം കവിതയായ്
ഒഴുകുമെന്നകതാരിലായ്
വേനലിൻ മഴ മേഘമോ
തേരിറങ്ങിയ താരമോ
തരളമെൻ മിഴികളിൽ
തളിരിടും നവ സ്വപ്നമോ?
ദൂരെ നിലാവിന്റെ
കാണാ കിനാവുപോൽ
നീ എന്നിലായ്
പൂത്തു നിന്നു മലർവാകയായ്
നിലവിലേതു നിഴൽ ചില്ലയിൽ
അരിയ പൂവിതളായ്
ആകാശം പൂക്കുന്നു
പൂവെല്ലാം നിൻ രൂപം
നീഹാരം പെയ്യുന്നു
നിന്നിലേക്കൊഴുകാൻ വെമ്പുന്നു
പുലരി !
പ പ നിപഗമ പനിനിസ
നിസഗരി സനിധമധ സനി
ഗരിനിസ നിധമപ
ഗമപഗരി സനി പനിരിസ
കിനാവിൽ തലോടും
പുലരി വെയിലൊളി പോലെ നീ
കെടാതെൻ ചിരാതിൽ
തെളിയുമൊരു നറു തിങ്കളായ്
നൂറു നൂറു ജന്മമേറെ
കാത്തിരുന്നു കാണുവാൻ
പെയ്തോഴിഞ്ഞൊരു വാനവും
മഴവില്ലിനായി കാതോർത്തപോൽ
അരികിൽ നീ അണയൂ
കുളിരെഴുമരിയ ഹിമകണമായ്
ആകാശം പൂക്കുന്നു
പൂവെല്ലാം നിൻ രൂപം
നീഹാരം പെയ്യുന്നു
നിന്നിലേക്കൊഴുകാൻ വെമ്പുന്നു
പുലരി !
Singer(s) | NAJIM ARSHAD |
Lyricist(s) | NITHIN NOBILE |
Music(s) | NITHIN NOBILE |