Find Sujoothalle song lyrics here in Malayalam.
സുജൂതല്ലേ? പ്രണയമൊരു
സുജൂതല്ലേ?
കിതാബല്ലേ? ഹൃദയമൊരു
കിതാബല്ലേ?
ജീവനേ ഞാൻ നിന്നിലായ്
ആഴിയിൽ മൺ ധൂളിയായ്
അലിയുമോരോ നേരവും
റൂഹാകെ നീ
സുജൂതല്ലേ? പ്രണയമൊരു
സുജൂതല്ലേ?
കിതാബല്ലേ? ഹൃദയമൊരു
കിതാബല്ലേ?
ഹൂതിനേക്കാൾ മേന്മയേറും
സൗരഭം നീ
വാനിനെക്കാൾ നീയെനിക്കൊരു
കൗതുകം
പ്രേമമെന്നൊരു തൂവലാൽ
ചായമിട്ടതു കാരണം
നിന്റെയീ ഖല്ബിന്റെ ചന്തം
വേറെയെന്തിന്നോ?
നിന്റെ നോക്കിൽ ഞാൻ
മറക്കും മണ്ണിടം
നെഞ്ചിടിപ്പു നിന്നപോലെ
തോന്നിടും
നാളുകൾ കഴിയുമ്പോഴും
പൂങ്കവിൾ ചുളിയുമ്പോഴും
പ്രേമമെന്ന ജിന്ന് മാത്രം
പ്രായമാകാതെ
സുജൂതല്ലേ? പ്രണയമൊരു
സുജൂതല്ലേ?
കിതാബല്ലേ? ഹൃദയമൊരു
കിതാബല്ലേ?
ജീവനേ ഞാൻ നിന്നിലായ്
ആഴിയിൽ മൺ ധൂളിയായ്
അലിയുമോരോ നേരവും
റൂഹാകെ നീ
സുജൂതല്ലേ? Singer(s) | Rimy Tomy |
Lyricist(s) | B K Harinarayanan |
Music(s) | Ronnie Raphael |