Movie:Ponthanmaada (1994), Movie Director:TV Chandran, Lyrics:ONV Kurup, Music:Johnson, Singers:KS Chithra, Chorus, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
അടിമരുങ്ങേ അയ്യയ്യാ
എട മരുങ്ങേ അയ്യയ്യാ
അടിമരുങ്ങേ എടമരുങ്ങേ
അയ്യയ്യാ അയ്യയ്യാ
ചക്കരപ്ലാവിൻ തടി വെട്ടി
ചക്രം പണിതേ അയ്യയ്യാ
അക്കുത്തിക്കുത്താനവരമ്പത്ത്
ചക്രം തിരിക്കണതാരാണോ
മദം കോണ്ട് മലവെള്ളം
മടയിന്മേലാഞ്ഞു കുത്തി
പട കേറി വരുമ്പോലെ വരണ കണ്ടോ
അയ്യാ പട കേറി വരുമ്പോലെ വരണ കണ്ടോ
മുളങ്കമ്പിൽ പിടിയൂന്നി
ഇല തോറും കഴലൂന്നി
മട വീഴും മുൻപേ ചക്രം ചവിട്ടിത്തായോ
പിലാപ്പറമ്പാ കൈനീട്ട്
ഇളനീരൊന്ന് പിടിച്ചോളിൻ
പീശാങ്കത്തി പിടിച്ചോളിൻ
ഇളനീർ വെട്ടിക്കുടിച്ചോളിൻ
വയലിലെ നീറ്റിലന്തി
വെയിൽ നീന്തിക്കളിക്കുമ്പോൾ
വെയിലിനെ കൊണ്ടു പോകാൻ
ഇരുളും വന്നേ
അയ്യാ വെയിലിനെക്കൊണ്ടുപോകാനിരുളും വന്നേ
പകലും പോയ് കിളിയും പോയ്
ഇരുട്ടിലും ചക്രത്തിന്മേൽ
പടുതാളം മുറിയാതെ കഴലാടേണം
അയ്യാ പടുതാളം മുറിയാതെ കഴലാടേണം
മേലേക്കമ്പില് പിടി വിട്ടേ
ഇലയ്ക്കു മീതേ തെയ് തെയ് തെയ്
തലയ്ക്കു മീതേ പിടി വിട്ടേ
ഇലയ്ക്കു മീതേ തെയ് തെയ് തെയ്
വയലിന്റെ വരമ്പത്ത് കരയുന്നതാരോ
വയൽ നിറഞ്ഞൊഴുകുന്നതേതുകണ്ണീരോ
ചുടുകണ്ണീർക്കായലാണേ
പിടച്ചു കൊണ്ടടിയുന്ന
പടുജന്മം പെയ്തു പെയ്തു നെറഞ്ഞതാണേ