Movie:Pranayam (2011), Movie Director:Blessy, Lyrics:ONV Kurup, Music:M Jayachandran, Singers:Sharreth, Karthik,
Click Here To See Lyrics in Malayalam Font
കളമൊഴികളായ കിളികൾ പാടിയണയുമീ വഴി
കാത്തു നിൽക്കും പെൺകിനാവേ
ഒരു ഹൃദയരാഗമുകിലലിഞ്ഞു കുളിരു പെയ്യവേ
പൂത്തു നില്ക്കും പൊന്‍കിനാവേ
നറുനിലാവു വീണ വഴിയിലായ് ആരെ ആരെയോർക്കവേ
മനം കുളിർത്തു കാത്തു നിൽപ്പു നീ
അതിരെഴാത്ത മതിലെഴാത്ത പുതിയ ലോകമേ
നിന്റെ സീമകൾ ദൂരെ ദൂരെയോ....
കവിത പോലെ മധുരമായ പുതിയ ജീവിതം
കാലമേ വെറും പാഴ്ക്കിനാക്കളോ
ഞാറ്റുവേലയായി വിളിച്ചുണർത്തുവാൻ
വയൽക്കിനാക്കളേ പറന്നു വാ
കളമൊഴികളായ കിളികൾ പാടിയണയുമീ വഴി
കാത്തു നിൽക്കും പെൺകിനാവേ
ജനികളില്ല മൃതികളില്ല പ്രണയ സാന്ദ്രമാം
വാഴ്വിലാകെയീ നല്ല വേളകൾ
മധു നുകർന്നു മതി വരാത്ത ശലഭരാജിപോൽ
മന്നിലെന്നുമേ നല്ല മാത്രകൾ
നന്മ നേർന്നു നമ്മൽ പിരിഞ്ഞു പോയിടാം
ദിനാന്ത തീരമേ വിട തരൂ
കളമൊഴികളായ കിളികൾ പാടിയണയുമീ വഴി
കാത്തു നിൽക്കും പെൺകിനാവേ
ഒരു ഹൃദയരാഗമുകിലലിഞ്ഞു കുളിരു പെയ്യവേ
പൂത്തു നില്ക്കും പൊന്‍കിനാവേ
നറുനിലാവു വീണ വഴിയിലായ് ആരെ ആരെയോർക്കവേ
മനം കുളിർത്തു കാത്തു നിൽപ്പു നീ
Kalamozhikalaayi kilikal paadiyanayumee Vazhi
kaathu nilkkum Penkinaave
Oru hrudayaraagamukilalinju kuliru Peyyave
poothu nilkkum Ponkinaave
Narunilaavu veena vazhiyilaai aare aareyorkkave
manam kulirthu kaathu Nilppoo nee
Athirezhaatha mathilezhaatha puthiya Lokame
ninte seemakal Doore dooreyo ..
Kavitha pole madhuramaaya puthiya Jeevitham
kaalame verum Paazhkkinaakkalo ..
Njaattuvelayaayi vilichunarthuvaan
Vayalkkinaakkale parannuvaa
Kalamozhikalaayi kilikal paadiyanayumee Vazhi
kaathu nilkkum Penkinaave
janikalilla mruthikalilla pranaya Saandramaam
vaazhvilaakeyee Nalla velakal ..
Madhu nukarnnu mathi varaatha Shalabharaajipol
mannil ennumee Nalla maathrakal .
Nanma nernnu nammal pirinju Poyidaam
dinaantha theerame Vida tharoo
Kalamozhikalaayi kilikal paadiyanayumee Vazhi
kaathu nilkkum Penkinaave
Oru hrudayaraagamukilalinju kuliru Peyyave
poothu nilkkum Ponkinaave
Narunilaavu veena vazhiyilaai aare aareyorkkave
manam kulirthu kaathu Nilppoo nee