കാമിനി .. രൂപിണി ..
കാമിനി .. രൂപിണി … ശീലാവതി ..
പെണ്ണെ കണ്ണിന് തുമ്പാതെന്തേ
എന്തോ തേടി പോകുന്നെന്തേ
ഉള്ളം താനേ പാടിനെന്തേ
മെല്ലെ മെല്ലെ മൂളുന്നെന്തേ
മൃദുലമാം ആധാരവും
മാതുകാണാം കരുതിയോ
ചിറകിലായ് ഉയരുമെന്ന
പ്രണയമാം ശലഭവും
മണിമുകില്‍ വരായണ മാരിവിൽ
നിറം പകരും നിനവുകളിൽ
മഴ വിരല്‍ തഴുകിയ വീണയിൽ
ഉണരും ഈണം നീ
മുല്ലേ മുല്ലേ ഉള്ളിൻ ഉള്ളിൽ
എല്ലാം എല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായും തീരം നീയേ
മറഞ്ഞു നിന്നെ നിഴലിന് അതിരിലായി
മൊഴിയാളെ നിന്നെ അറിയവേ
പറഞ്ഞതെല്ലാം നിലാവിൻ ലിപികളാൽ
ഉയിരിന്റെ താളിൽ എഴുതി ഞാൻ
മിന്നാ മിന്നി കണ്ണാലെ
മിന്നും മിന്നൽ പിന്നാലെ
കരളിൽ ഒഴുകുമൊരരുവി അലയുടെ
കുളിരു നീയല്ലേ
മുല്ലേ മുല്ലേ ഉള്ളിൻ ഉള്ളിൽ
എല്ലാം എല്ലാം നീയേ നീയേ
ദൂരെ ദൂരെ നീലാകാശം
മണ്ണിൽ ചായും തീരം നീയേ
കാമിനി … രൂപിണി ..
കാമിനി … രൂപിണി … ശീലാവതി ..
കാമിനി … രൂപിണി … ശീലാവതി .. മാണിയെ ..ഓ
Singer(s) | Harisankar KS |
Lyricist(s) | Manu Manjith |
Music(s) | Arun Muraleedharan |