Movie:Contessa (2018), Movie Director:Sudeep E S, Lyrics:Rijosh, Music:Rijosh, Singers:Uday Ramachandran, Mithun Jayaraj,
Click Here To See Lyrics in Malayalam Font
ഈ രാവും പകലും മായും വരെയീ ലോകം മുഴുവൻ പായുന്നുണ്ടേ
കാണാക്കാനാവിൻ പൂരം കാണാൻ ..
ഇനി കണ്ണെത്താ ദൂരെപോകാം..
ഈ മാമലമേലെ സൂര്യൻ.. ഏറി വരുന്നുണ്ടേ..
ഇനി പാറിപറക്കാം..
യോഗമീ ഗതിയിൽ വരുംവഴി ചേർന്നു മറഞ്ഞിടാം..
ക്ഷണനേരം കൊണ്ടിരു ജീവിതം ഗതി മാറി തീർന്നിതാ..
ആരോ.. ഇരവിൽ.. സമയം കൈമാറി..
അവരോ.. അറിയാ.. വഴിതേടി പോയി..
നൊമ്പരങ്ങളുള്ളിൽ.. വിങ്ങുമ്പോഴും ചിരി മാത്രം..
കണ്ണുനീരിൽ നീ.. ഒരു തുണയായ് വന്നീടു.. മുന്നേറാൻ..
യോഗമീ ഗതിയിൽ വരുംവഴി ചേർന്നു മറഞ്ഞിടാം..
ക്ഷണനേരം കൊണ്ടിരു ജീവിതം ഗതി മാറി തീർന്നിതാ..