Oru Kuri Kandu Naam ... Movie Vellam (2020) Movie Director G Prajesh Sen Lyrics BK Harinarayanan Music Bijibal Singers V Viswanathan
Click Here To See Lyrics in Malayalam Font
ഒരു കുറി കണ്ടു നാം പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം മറന്നു വച്ചോ
തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ
നീയോ ഇമയുടെ വാതിലും പൂട്ടി വച്ചു
നിൻ്റെ പടിയരികിൽ ഞാനോ കാത്തു നിന്നു
ഇരുളൊന്നു വെളുത്തില്ലേ ഇമ ചിമ്മി തുറന്നില്ലേ
ഇനിയെന്തേ താമസം പളുങ്കു പെണ്ണേ
മനസ്സിൻ്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും
നിൻ മുഖമല്ലാതെ മറ്റുള്ളതെല്ലാമെന്നിൽ
വെള്ളത്തിൽ വരച്ച വര പോൽ മാഞ്ഞു പോയി
പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലേ
എവിടെൻ്റെ മാനസം പറയ് പെണ്ണേ
മിഴിക്കായലോളത്തിൽ മഷിക്കട്ട പോലയ്യോ
തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ
എന്തിനി ചെയ്യാനോ നീ എന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും ഞാനിരിക്കാം
Oru kuri kandu naam piriyunna neram nin
mizhikalilen manam marannu vacho
thirike vannedukkuvaan nokkiyappool
neeyo imayude vaathilum pootti vachu
ninte padiyarikil njaano kaathu ninnu
irulonnu veluthille ima chimmi thurannille
iniyenthe thaamasam palunku penne
manassinte kinnam nee thirichu thannillenkil
marannavayokke njaan orthedukkum
nin mukhamallaathe mattullathellaamennil
vellathil varacha vara pol maanju poyi
Palavattam thiranjille imavetti kudanjille
evidente maanasam paray penne
mizhikkaayalolathil mashikkatta polayyo
thirichingu kittaathe veenalinjo
enthini cheyyaano nee enna chinthakkullil
jeevitham muzhuvanum njaanirikkaam