Movie:Ente Sooryaputhrikku (1991), Movie Director:Fazil, Lyrics:Bichu Thirumala, Music:Ilayaraja, Singers:KS Chithra, Chorus,
Click Here To See Lyrics in Malayalam Font
രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും
പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
മുത്താരക്കൊമ്പിൽ കെട്ടും മത്താപ്പൂ കത്തിപ്പൊട്ടും
വെടിപ്പടക്കം വാടീ വാടീ പടയ്ക്കിറങ്ങാം
ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
(രാപ്പാടീ...)
പള്ളിക്കൂടമുറിയിൽ ഇരുകൈയ്യും കൂപ്പിയെന്നും
പാടുംപോലെ ആടാൻ കളിയാട്ടപ്പാവയല്ല
കെട്ടിപ്പൂട്ടി വെയ്ക്കാൻ മണിമുത്തും പൊന്നുമല്ല
കുറ്റക്കാരുമല്ലാ ഒരു തെറ്റും ചെയ്തതില്ലാ
എത്തുമെടീ ...
ഇനി ഒത്തുപിടീ...
എത്തുമെടീ റോന്തുചുറ്റണ ചെത്തുപാർട്ടികളിതിലേ
ഇനി ഒത്തു പിടീ പെൺകുരുന്നുകൾ ചെമ്പരുന്തുകൾ പോലേ
ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
(രാപ്പാടീ...)
ഒറ്റയ്ക്കൊന്നു തീരാൻ ഒരു ചട്ടക്കാലു ചാടി
പറ്റം ചേർന്നു നമ്മൾ ഒരു കുട്ടിക്കോട്ട ചാടി
ചോദിക്കില്ല വഴികൾ പുഴ തോന്നും പോലെ ഒഴുകും
വാദിക്കില്ല കിളികൾ അവ ഇഷ്ടം പോലെ ചുറ്റും
മിന്നലുകൾ.....
ഇഴ തുന്നിയതിൽ...
മിന്നലുകൾ മിന്നി മായണു നെഞ്ചിലെ ചെറു ചിമിഴിൽ
ഇഴ തുന്നിയതിൽ
ചീന മീൻവല വീശി നിൽക്കണ തുറകൾ
ഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ
(രാപ്പാടീ...)