Song: Venmathiye
Lyrics: Dhanya Pradeep TomMusic: Pradeep Tom
Singers: Libin Scaria , Keerthana S.K
Movie: Guardian
Venmathiye Song Lyrics
നീഹാരം പെയ്തൊരീ
നീലാമ്പൽ പൂക്കളോ
മാലേയം ചൂടുമീ
പൂമൂടും സന്ധ്യയോ
വെണ്മതിയേ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടീ
നിഴൽ വീണ പാതയിൽ
കൊഴിയുന്നൂ പൂവുകൾ
തിരമായ്ക്കും നോവിൻ
നഖരേഖകൾ
ഉതിരുന്ന പൂവനം
ചിരി തൂകി നിൽക്കവേ
കൈക്കുരുന്നായ്
നിന്നെ ഇളവേറ്റിടാൻ
ഇതൾനീർത്തും
പുതിയ പുലർ വേളയിൽ
ഇനി നമ്മൾ ശലഭങ്ങളായ്
വെണ്മതിയേ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടീ
ഉയിരിന്റെ കൂട്ടിലെ
നനവാർന്ന തന്ത്രിയിൽ
മധുരാഗം നീ തൊട്ടുണർത്തിയോ
വെയിലേറ്റു വാടുമെൻ
കനവിന്റെ പീലികൾ
കതിരാടീ നീ വന്ന മാത്രയിൽ
പ്രണയാർദ്രം ഈ സാന്ദ്രതീരം
ഇനി നമ്മൾ നിറസന്ധ്യയായ്
വെണ്മതിയേ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടീ