ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായ്
കാത്തിരിപ്പൂ ഞാൻ (2)
ഓസ്തീയായ് ഇന്നു നീ
ഉള്ളിൽ അണയും നേരം
എന്തു ഞാൻ നന്ദിയായ്
നൽകിടെണം ദൈവമേ
നിന്നിൽ ഒന്നലിഞ്ഞീടുവാൻ
നിന്നിൽ ഒന്നായ് തീരുവാൻ
കൊതി എനിക്കുണ്ട്
അത്മനാഥനെ….
(ഉരുകി… )
ഇടറുമെൻ വഴികളിൽ കാവലായ്
നിൽക്കണേ
അഭയമേകി എന്നെ നീ അരുമയായ്
കാക്കണെ
സ്നേഹമായ് അണയേണമേ ഉള്ളിൽ നീനിറയേണമേ
ഇടയ സ്നേഹമേ.. കനിവിൻ ദീപമേ
(ഉരുകി….)