Checkout your favourite song 'VENMATHIYE' lyrics in Malayalam and English
നീഹാരം പെയ്തൊരീ
നീലാമ്പൽ പൂക്കളോ
മാലേയം ചൂടുമീ
പൂമൂടും സന്ധ്യയിൽ
വെണ്മതിയെ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടി
നിഴൽ വീണ പാതയിൽ
കൊഴിയുന്ന പൂവുകൾ
തിര മായ്ക്കും
നോവിനക രേഖകൾ
വിരിയുന്ന പോവണം
ചിരിതൂകി നിൽക്കവേ
കൈക്കുരുന്നായ് നിന്നെ
ഇള വെറ്റിടാം
ഇതൾ നീര്‍ത്തും
പുതിയ പുലർ വേളയിൽ
ഇനി നമ്മൾ ശലഭങ്ങളായ്
വെണ്മതിയെ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടി
ഉയിരിന്റെ കൂട്ടിലെ
നനവാർന്ന തന്ത്രിയിൽ
മധുരാഗം നീ തൊട്ടുണർത്തിയോ
വെയിലേറ്റു വാടുമെൻ
കനവിന്റെ പീലികൾ
കതിരാടി നീ വന്ന മാത്രയിൽ
പ്രണയാർദ്രം ഈ സാന്ദ്ര തീരം
ഇനി നമ്മൾ നിറസന്ധ്യയായ്
വെണ്മതിയെ മുകിലഴകേ
അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽ ചിറകായ് നാം
അതിലോലം കാറ്റിലാടി
Singer(s) | Libin Scaria , Keerthana S.K |
Lyricist(s) | Dhanya Pradeep Tom |
Music(s) | Pradeep Tom |