Find Aa Nalla Nal Song Lyrics from Velleppam Movie here in Malaylam.
ആ നല്ല നാൾ ഇനി തുടരുമോ
ആ കൈകളാൽ എന്നെ തഴുകുമോ
ഈ ജന്മമാം ഇടവഴികളിൽ
നീ മൗനമായതു വെറുതെയോ
നേരാണേ നോവാണെന്നേ
നെഞ്ചിൽ തീയാണെ രാവാണെന്നേ
പോകാതെ നിഴലാകും മുൻപേ
നിറമേകാതെ നീ മായല്ലേ
ആ നല്ല നാൾ ഇനി തുടരുമോ
ആ കൈകളാൽ എന്നെ തഴുകുമോ
ഈ ജന്മമാം ഇടവഴികളിൽ
നീ മൗനമായതു വെറുതെയോ
ദിനങ്ങൾ നീറി മൂകമായ്
നിറങ്ങൾ നിന്റെ മാത്രമായേയ്
മയങ്ങും മൗന നോവുമായ്
അലഞ്ഞു ഞാൻ അനാഥയായ്
ആരു നീ എന്റെ ആകാശമാകേ
മോഹങ്ങൾ താനെ പോയി ഒന്നും മിണ്ടാതെ
പലനാൾ ചേർത്തു വെച്ചൊരീ
പൊൻ കനവുകൾ എന്റെ ഉള്ളി എങ്ങോ നോവുകൾ
അന്നും ഇന്നും എന്നും നീറിയ നൊമ്പരങ്ങളായി
മെല്ലെ മെല്ലെ നമ്മൾ നേടിയ വര്ണജാലകങ്ങൾ
നേരിയ നെഞ്ചിലാഴമായ് വാടിയ മൺചുരങ്ങളായ്
നിലാവിൽ നീല നൂലുമായ് കിനാവിൽ നീ വരാതെയായി
തുളുമ്പും മേഘ ദൂതുമായി
പിടഞ്ഞു രാവിലെകയായ്
ഓർമകൾ മെല്ലെ നോവായി മാറി
ആരാരും വന്നെയില്ലെന് ഉള്ളിൽ നേരായി
പലനാൾ ചേർത്തു വെച്ചൊരീ
പൊൻ കനവുകൾ എന്റെ ഉള്ളി എങ്ങോ നോവുകൾ
അന്നും ഇന്നും എന്നും നീറിയ നൊമ്പരങ്ങളായി
മെല്ലെ മെല്ലെ നമ്മൾ നേടിയ വര്ണജാലകങ്ങൾ
നേരിയ നെഞ്ചിലാഴമായ് വാടിയ മൺചുരങ്ങളായ്
Singer(s) | Vineeth Sreenivasan , Emy Edwin |
Lyricist(s) | Dinu Mohan |
Music(s) | Erik Johnson |