ദൈവമേ നിന് ഹൃദയം
സ്നേഹത്തിന് സാഗരം
യേശുവേ എന്‍ ഹൃദയം
നീ വസിക്കും ആലയം
സ്നേഹിക്കാന്‍ ആരുമില്ല
നീ നല്‍കും സ്നേഹം പോലെ
നീയാല്ലതാരുമില്ല നിത്യ ജീവന് എകീടുവാന്‍
ദൈവമേ നിന് ഹൃദയം
സ്നേഹത്തിന് സാഗരം
യേശുവേ എന്‍ ഹൃദയം
നീ വസിക്കും ആലയം
ലോകമാം വന്‍ കടലില്‍
പാപമാം ചെറു വള്ളത്തില്‍
ഏറി ഞാന്‍ അലഞ്ഞ നേരം
തേടി നീയെന്‍ ചാരെ വന്നു
ലോകമാം വന്‍ കടലില്‍
പാപമാം ചെറു വള്ളത്തില്‍
ഏറി ഞാന്‍ അലഞ്ഞ നേരം
തേടി നീയെന്‍ ചാരെ വന്നു
തീരം കാണാന്‍ കൊതിച്ചിടുമ്പോള്‍
രക്ഷ തന് തുഴയോരുക്കി
ജീവിക്കാന്‍ ആശയേക്കി
ജീവന്റെ നാഥനായി...
ദൈവമേ നിന് ഹൃദയം
സ്നേഹത്തിന് സാഗരം
യേശുവേ എന്‍ ഹൃദയം
നീ വസിക്കും ആലയം
ഉന്നതനാം നിന് കാരുണ്യം
തേടിവന്ന പദത്തിങ്കല്‍
എന്റെ ജീവ ഭാരമെല്ലാം
കണ്ണുനീരായി ചേര്തണച്ചു
ഉന്നതനാം നിന് കാരുണ്യം
തേടിവന്ന പദത്തിങ്കല്‍
എന്റെ ജീവ ഭാരമെല്ലാം
കണ്ണുനീരായി ചേര്തണച്ചു
കൂരിരുളില്‍ ഭയന്നിടുമ്പോള്
ക്രൂശിനാല്‍ അഭയമേകി
കാവലായി നിന്നിടെണെ
കാല്‍വരി തന് ദീപമേ.....
ദൈവമേ നിന് ഹൃദയം
സ്നേഹത്തിന് സാഗരം
യേശുവേ എന്‍ ഹൃദയം
നീ വസിക്കും ആലയം
സ്നേഹിക്കാന്‍ ആരുമില്ല
നീ നല്‍കും സ്നേഹം പോലെ
നീയാല്ലതാരുമില്ല നിത്യ ജീവന് എകീടുവാന്‍
ദൈവമേ നിന് ഹൃദയം
സ്നേഹത്തിന് സാഗരം
യേശുവേ എന്‍ ഹൃദയം
നീ വസിക്കും ആലയം....