Lyrics: Hari Narayanan
Music: Ronnie Raphael
Singer: K S Chithra
Movie: Marakkar Arabikadalinte Simham
Kunju Kunjali Song Lyrics
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
Music: Ronnie Raphael
Singer: K S Chithra
Movie: Marakkar Arabikadalinte Simham
Kunju Kunjali Song Lyrics
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മതൻ നെഞ്ചത്തൊരുയല് വേണം
പാട്ടിന്റെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്ത് വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം കണ്ണത്തതിൽ വേണം
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
കാരുണ്യ റബ്ബെന്റെ കൈകളിൽ തന്ന
മാണിക്യക്കല്ലേ മിഴിപൂട്ടുക പതിയെ
നാളത്തെ സൂര്യന്റെ ചേലൊത്ത രൂപം
മാനത്തിന് മേലെ കണി കണ്ടിനിയുണരാന്
നറു വെണ്ണിലാവേ
തഴുകാൻ വരില്ലേ താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ
കണ്ണൊന്നും വയ്ക്കല്ലേ രാത്തിങ്കകൾ പെണ്ണെ
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
നേരൊക്കും ആണത്തം വാവയ്ക്ക് വേണം
വീറുള്ളിൽ വേണം കനിവുള്ളൊരു കരളും
നാടിന്ന് വേണ്ടുന്നോൻ ആകേണം നീയും
മേഘങ്ങൾ തൊട്ടു് മകനെയിനി വളര്
ചുവടൊന്നു വയ്ക്കേ
വിരലൊന്നു തന്നേ ഞാനില്ലേ കൂടെ
എന്നെന്നും കുഞ്ഞാലി വാഴട്ടെ മണ്ണിൽ
ഉമ്മക്ക് തന്നുണ്ണി പൊന്നുണ്ണി അല്ലെ
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മതൻ നെഞ്ചത്തൊരുയല് വേണം
പാട്ടിന്റെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്ത് വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻമുത്തം കണ്ണത്തതിൽ വേണം
ചെമ്മുത്തം പൊൻമുത്തം കണ്ണത്തതിൽ വേണം
രാരീരം രാരോ രാരീരം രാരോ