മുൾമുടിഅണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകളെൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
[സ്നേഹത്തോടേകിയ മുത്തം
വേദനയായ് മാറിയപ്പോൾ]2
ആ വേദനക്കൊരു പേരു നൽകീ ഞാൻ
അതിൻ പേരല്ലോ സഹനം (2)
മുൾമുടി....... നൊമ്പരമേകി
ക്ലേശത്തിൻ മുള്ളുകൾക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസ വാക്കിൻ നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആനേരമെൻ മുൻപിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെ ഞാൻ നുകർന്നു
ആ ദിവ്യനാഥൻറെ സ്നേഹം (2)
മുൾമുടി....... നൊമ്പരമേകി
സഹനത്തിൻ വേളകളിൽ ഞാൻ
നിശബ്ദയായ് കരഞ്ഞു
ആ നേരം ഈശോ നാഥൻ
സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
ഇന്നത്തെ സഹനങ്ങളെല്ലാം
നാളെ നിൻമഹത്വമായ് മാറും
ഇന്നത്തെ വേദനയെല്ലാം
നാളെ നിന്നാനന്ദമാകും (2)
മുൾമുടി.......