Song: Neelaambale
Lyrics: Harinarayanan BKMusic: Rahul Raj
Singer: Sujatha Mohan
Movie: The Priest
Neelaambale Song Lyrics
നീലാമ്പലെ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീവേളയിൽ
തെളിവാനമിതാ
ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്രമധുഗീതമായി
തലോടുമിനിനമ്മളെ
നീലാമ്പലെ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
ഈ പുലരികളിൽ
ഒരു കനവിൻ പടവുകളിൽ
നാമിതാളുകളിൽ വെയിലെഴുതി
ഉണരുകയായ്
ഓമൽ പൈതലേ
എൻ വാനിൻ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ
ഈ ഇടവഴിയെ ഒരുചിറകായി
പല നിനവായ് നാമൊഴുകുകയായ്
ചിരിമലതൻ നെരുക വരെ
നീയോ വന്നിതാ
നെഞ്ചോരം താളമായി
തൂവൽ കൂട്ടിലെ കുഞ്ഞു ചങ്ങാതിയായ്
നീലാമ്പലെ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീവേളയിൽ
തെളിവാനമിതാ
ഒരു പൂക്കുടയായ്
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്രമധുഗീതമായി
തലോടുമിനിനമ്മളെ
ഒരാർദ്രമധുഗീതമായി
തലോടുമിനിനമ്മളെ