സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ
നിർമ്മലഹൃത്തതിൽ ശാന്തിപകരുവാൻ
സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹസ്വരൂപൻ സമാഗതനായ്....
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ
പാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ
ഈണത്തിൽ പാടുന്ന വേണുവാക്കൂ
പാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ
ഈണത്തിൽ പാടുന്ന വേണുവാക്കൂ
നാഥന്റെ വാക്കുകളേറ്റേറ്റു പാടുവാൻ
കൂമ്പിയ ഹൃത്തിനെ ഞാൻ തുറക്കാം
നാഥന്റെ വാക്കുകളേറ്റേറ്റു പാടുവാൻ
കൂമ്പിയ ഹൃത്തിനെ ഞാൻ തുറക്കാം
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ
ഒലിവില പാടിയ ഓശാന ഗീതികൾ
ഓർമ്മയിൽ ഞാനെന്നും ഓമനിക്കാം
ഒലിവില പാടിയ ഓശാന ഗീതികൾ
ഓർമ്മയിൽ ഞാനെന്നും ഓമനിക്കാം
ഓർശേലം വീഥികൾ ഇന്നുണർന്നീടട്ടെ
എൻ പ്രിയനാഥനെ സ്വീകരിക്കാൻ
ഓർശേലം വീഥികൾ ഇന്നുണർന്നീടട്ടെ
എൻ പ്രിയനാഥനെ സ്വീകരിക്കാൻ
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ
നിർമ്മലഹൃത്തതിൽ ശാന്തിപകരുവാൻ
സ്നേഹസ്വരൂപൻ സമാഗതനായ്
സ്നേഹസ്വരൂപൻ സമാഗതനായ്....
സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ