സ്വർഗ്ഗീയ രാജാവെഴുന്നള്ളുന്നു
സ്വർഗീയ വൃന്ദങ്ങൾ അണിചേരുന്നു
തിരുവോസ്തിയിൽ കൂദാശയിൽ
ജീവന്റെ നാഥൻ എഴുന്നള്ളുന്നു
സ്വർഗ്ഗീയ രാജാവെഴുന്നള്ളുന്നു
സ്വർഗീയ വൃന്ദങ്ങൾ അണിചേരുന്നു
തിരുവോസ്തിയിൽ കൂദാശയിൽ
ജീവന്റെ നാഥൻ എഴുന്നള്ളുന്നു
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻറെ അപ്പമായി ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നള്ളുന്നു
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻറെ അപ്പമായി ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നള്ളുന്നു
ദിവ്യകാരുണ്യ നാഥാ....
ജീവിക്കും ദൈവപുത്രാ ...
തിരുമാംസ രക്തവും
ആത്മീയ സൗഖ്യവും
നീ ഞങ്ങൾകേക്കിയാലും
ദിവ്യകാരുണ്യ നാഥാ....
ജീവിക്കും ദൈവപുത്രാ....
വറ്റാത്ത സ്നേഹമായ്
സ്വർഗ്ഗീയ മന്നയായി
ഞങ്ങളിൽ ജീവിച്ചാലും
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻറെ അപ്പമായി ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നള്ളുന്നു
ദാഹർത്ഥരെ വരുവിൻ...
അഭിഷേക നീർച്ചാലിതാ...
മതിവരുവോളം പാനം ചെയ്തീടാം..
ആത്മീയ ജീവൻ നേടാം
ദാഹർത്ഥരെ വരുവിൻ..
അഭിഷേക നീർച്ചാലിതാ..
ജീവന്റെ ജലധാര പകർന്നു നൽകിടാൻ
കർത്താവ് എഴുന്നള്ളുന്നു
സ്വർഗീയ രാജാവെഴുന്നള്ളുന്നു
സ്വർഗീയ വൃന്ദങ്ങൾ അണിചേരുന്നു
തിരുവോസ്തിയിൽ കൂദാശയിൽ
ജീവന്റെ നാഥൻ എഴുന്നള്ളുന്നു
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻറെ അപ്പമായി ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നള്ളുന്നു
ഭക്ത്യാ വണങ്ങീടുവിൻ
സാഷ്ടാംഗം വീണീടുവിൻ
ജീവൻറെ അപ്പമായി ആത്മാവിൻ ഭോജ്യമായ്
ഈശോ എഴുന്നള്ളുന്നു