Song: Vrischika raathrithan
Film: Aabhijaathyam
Music: A.T Ummer
Lyrics: P.Bhaskaran
Singer: K. J Yesudas/P.Susheela
Vrischika rathrithan armana muttathoru
Pichaka poo panthalorukki vanam
Pichaka poo panthalorukki
Nalanchu tharangal aramanakkullil ninnum
Neelacha kanmunakal erinjappol
Komala vadanathil chandanakuriyumayi
Hemanda kaumudi irangi vannu (vrischika rathrithan)
Ee mugdha vadhuvinte kamukanarennu
Bhoomiyum vanavum nokki ninnu
Parinayam nadakkumo malarinte chevikalil
Parimridhu pavanan chodikkunnu (vrishchika rathrithan)
Song: വൃശ്ചിക രാത്രിതന്‍
Film: ആഭിജാത്യം
Music: A.T ഉമ്മര്‍
Lyrics: P.ഭാസ്കരന്
Singer: യേശുദാസ്/സുശീല
വൃശ്ചിക രാത്രിതാന്‍ അരമന മുറ്റത്തൊരു
പിച്ചക പൂ പന്തലൊരുക്കി വാനം
പിച്ചക പൂ പന്തലൊരുക്കി
നാലഞ്ചു താരങ്ങള്‍ അരമനക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായി
ഹേമന്ദ കൌമുദി ഇറങ്ങി വന്നു( വൃശ്ചിക രാത്രിതന്‍)
ഈ മുഗ്ദ്ധ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കി നിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന് ചോദിക്കുന്നു