മറന്നിട്ടുമെന്തിനോ ... ചിത്രം രണ്ടാം ഭാവം (2001) ചലച്ചിത്ര സംവിധാനം ലാല്‍ ജോസ് ഗാനരചന ഗിരീഷ് പുത്തഞ്ചേരി സംഗീതം വിദ്യാസാഗര്‍ ആലാപനം പി ജയചന്ദ്രൻ, സുജാത മോഹന്‍
Click Here To See Lyrics in Malayalam Font
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
Marannitumenthino manasilthulumbunnu
mounaanuragathin lolabhaavam(2)
Kozhinjittumenthino pookan thudangunnu
pularmanjukaalathin snehatheeram
pularmanju kaalathin snehatheeram
marannitum..............
ariyathe njanente pranayathe veendumen
nenjodothuki kidanirunnu
kaalocha illathae vannunee melleyen
kavilodothungi kithachirinnu
pathiyum chimmaatha mizhikalil nanavaarnna (2)
chundinal chumbichirunnu
chundinal chumbichirunnu
marannitumenthino.................
ariyaathe neeyente manasile kaanaatha
kavithakal moolipadichirunnu
murukaan thudangumen virayarnaveenaye
maarodamarthi kothichirunnu
enthinenariyilla njanente muthine(2)
ethrayo snehichirunnirunnu
ethrayo snehichirunnirunnu
marannitumenthino...