ഒരു നറുപുഷ്പമായ് (M) ... ചിത്രം മേഘമല്‍ഹാര്‍ (2001) ചലച്ചിത്ര സംവിധാനം കമല്‍ ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം രമേഷ് നാരായൺ ആലാപനം കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
ഒരു നറുപുഷ്പമായ് എൻനേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൌനം
(ഒരു നറുപുഷ്പമായ്)
മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി
(ഒരു നറുപുഷ്പമായ്)
ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലേ പക്ഷീ
(ഒരു നറുപുഷ്പമായ്)
oru naru pushpamaay en nerkku neelunna
mizhimunayaarudethaavaam
oru manju harshamaay ennil thulumbunna
ninavukal aareyorthaavaam
ariyillenikkariyilla
parayunnu sandhyathan maunam
maunam (oru naru pushpamay)
mazhayude thanthrikal meetti ninnaakaasham
madhuramaay aardramaay paadi
ariyaatha kanyathan nerkezhum gandharvva
pranayathin sangeetham pole
puzhapaadi theerathe mulapaadi
poovallikkudilile kuyilukal paadi (oru naru pushpamay)
oru nirvruthiyilee bhoomi than maaril veenurukum
thrisandhyum maanju
nerukayil naalangal chaarthum cherathukal
yamunayil neenthukayaay
parayaathe nee poyathariyaathe kezhunnu
sharapancharathile pakshi (oru naru pushpamay)