ആരാര് ആരാര് പാരിന്റെ നായകര്‍...
ആരാര് ആരാര് നേരിന്റെ വാഹകര്‍...(2)
സ്നേഹം ചൊരിഞ്ഞവര്‍..
നല്ല ത്വാഹാ നബി മലര്...(2)
ദുഃഖം പെരുക്കുമ്പോൾ
സ്വാന്തനം നൽകുന്നോര്...(2)
(ആരാര് ആരാര്)
വാടാത്ത പൂവിതള്‍...
എന്റെ മുത്തിന്റെ ശീലുകള്‍...(2)
വാർമഴവില്ലഴകിൻ
വർണ്ണം വിതച്ചവര്‍..(2)
(ആരാര് ആരാര്)
മണ്ണിൻ നടുവിലന്ന് നല്ല
മൊഞ്ചിൽ ജനിച്ചവര്‍...(2)
പൊൻതിരി നാട്ടിയെന്ന്
പുഞ്ചിരി തീർത്തവര്‍...(2)
(ആരാര് ആരാര്)
തൗഹീദ് കാത്തവര്...
ശിർഖിൻ കോട്ട തകർത്തവര്‍...(2)
സത്യ സബീലവര്...
നിത്യ സലാമവര്...(2)