ആറാംനാൾ
സന്ധ്യക്ക്
ആറരെടെ
വണ്ടിക്ക്
ഒപ്പമിരുന്ന് നാം
പാട്ട് പകുത്തില്ലേ
ഒറ്റയ്ക്കിരുന്ന് നാം
കാറ്റ് പകുത്തില്ലേ..
ഏഴനാളൊരുച്ചയ്ക്ക്
എന്റെ കൂടെ കൊച്ചിക്ക്
ഒട്ടിയിരുന്ന് നാം നീര് പകുത്തില്ലേ ?
ഒന്നിച്ചിരുന്ന് നാം ചേല് പകുത്തില്ലേ ?
പിറ്റേന്നാളൊരോരത്തു
പറ്റിനിന്നനേരത്തു
ഒപ്പമിരുന്ന് നാം വഞ്ചി പകുത്തില്ലേ
ഓരത്തിരുന്നു നാം മഞ്ഞു പകുത്തില്ലേ
പിന്നെ പകുത്തു നാം
തണലുകൾ..
മഴയേറ്റകുടയേതു
പകുതികൾ..
കടലും പകുത്തു നാം
കടലപ്പൊതിക്കൊപ്പം
നിഴലും പകുത്തു നാം
നിലാവൊലിക്കൊപ്പം
ഈ നിലാവിൽ നിന്നോടൊപ്പം.
sandhyakku
aararete
vandikku
oppamirunnu naam
paattu pakutthille
ottaykkirunnu naam
kaattu pakutthille..
Ezhanaalorucchaykku
ente koote kocchikku
ottiyirunnu naam neeru pakutthille ?
Onnicchirunnu naam chelu pakutthille ?
Pittennaalororatthu
pattininnaneratthu
oppamirunnu naam vanchi pakutthille
oratthirunnu naam manju pakutthille
pinne pakutthu naam
thanalukal..
Mazhayettakutayethu
pakuthikal..
Katalum pakutthu naam
katalappothikkoppam
nizhalum pakutthu naam
nilaavolikkoppam
ee nilaavil ninnotoppam.