Film : ഒറ്റ് Lyrics : വിനായക് ശശികുമാർ Music : എ എച്ച് കാഷിഫ് Singer : ശ്വേത മോഹൻ
Click Here To See Lyrics in Malayalam Font
ഒരേ നോക്കിൽ അറിയും മിഴിയേ
ഒരേ വാക്കിൽ അകലാതെ...
കടൽ പോലെ പൊതിയും തിരകളിൽ
ഉടൽ മൂടി മറയാതെ....
ഇമയൊന്നും മൂടാതെ
മിഴി നിന്നെ തേടുന്നു
ഒളി മങ്ങും നേരത്തെൻ
അരികത്തായിതാ
കനവെണ്ണിത്തീരാതെ കഴിയുന്നോർമ്മകൾ ഉയിരിൻ ചിറകായ് വരുമോ....
ഓ....ഓ....ഓ....ഓ....
വരും കാല നിമിഷങ്ങൾ
സ്വയം നിന്നിൽ അലിയാം
വെയിൽച്ചൂടിൽ എരിയുമ്പോൾ
മുകിൽ പോലെ പൊഴിയാം...
മുറിവിൽ നീ പിടയുമ്പോൾ
ചിരിയായ് കവിളിൽ തഴുകാം....
അകന്നാലും തിരികെ നീ
അണയും നിമിഷം തിരയാം.....
ഓ....ഓ....ഓ....ഓ....
Ore nokkil ariyum mizhiye
ore vaakkil akalaathe...
Katal pole pothiyum thirakalil
utal mooti marayaathe....
Imayonnum mootaathe
mizhi ninne thetunnu
oli mangum neratthen
arikatthaayithaa
kanavenniththeeraathe kazhiyunnormmakal uyirin chirakaayu varumo....
O....O....O....O....
Varum kaala nimishangal
svayam ninnil aliyaam
veyilcchootil eriyumpol
mukil pole pozhiyaam...
Murivil nee pitayumpol
chiriyaayu kavilil thazhukaam....
Akannaalum thirike nee
anayum nimisham thirayaam.....
O....O....O....O....