കരിങ്കള്ളിക്കുയിലേ തിരഞ്ഞു നിൻ കൂട്
കുടമുല്ലപ്പടവിൽ അലയുമീ കാറ്റ്
പൊന്നീറൻ കുഴലിൽ.. ഒഴുകുമിളം കാറ്റ്
ഞാവൽകാട്ടിൽ കാണാമേട്ടിൽ തൂകും കാറ്റ്
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
വേനൽ താളിൽ ഇഷ്ടമെന്നെഴുതി വന്നൂ മെയ്മാസം
ആപ്പിൾ തോപ്പിൽ.. തൊട്ടുണർത്തിയൊരു പൂവിൻ നിശ്വാസം
ഹിമകണം മധുരമായ്..
അഴകേ നിൻ ചൊടികളിൽ പെയ്തുവോ
ഒന്നും ചൊല്ലാതെന്തോ ഉള്ളിൽ പൊള്ളുന്നുണ്ടോ
മൺ വിളക്കുപോൽ മിന്നാമിന്നി.. മിന്നാമിന്നി
വിണ് വിളക്കുമായ് മിന്നിത്തെന്നി... മിന്നിത്തെന്നി...
കണ് ശലഭമോ ചിമ്മിച്ചിമ്മി...ചിമ്മിച്ചിമ്മി
നിൻ കനവുകൾ മെല്ലെച്ചൊല്ലി
കരിങ്കള്ളിക്കുയിലേ തിരഞ്ഞു നിൻ കൂട്
കാതിൽ ചൊല്ലി.. സ്നേഹസൂര്യനിളവേനൽ കിന്നാരം
ഉള്ളിന്നുള്ളിൽ.. മഞ്ഞുപോലെയലിയുന്നു സന്താപം
തണുവിരൽ തഴുകവേ...
ഇളമാറിൽ മറുകിൽ ഞാൻ നുള്ളവേ
ഉള്ളിന്നുള്ളിൽ മോഹം താനേ തുള്ളുന്നുണ്ടോ
മൺ വിളക്കുപോൽ മിന്നാമിന്നി..മിന്നാമിന്നി
വിണ് വിളക്കുമായ് മിന്നിത്തെന്നി..മിന്നിത്തെന്നി
കണ് ശലഭമോ.. ചിമ്മിച്ചിമ്മി....ചിമ്മിച്ചിമ്മി
നിൻ കനവുകൾ മെല്ലെച്ചൊല്ലി...
കരിങ്കള്ളിക്കുയിലേ തിരഞ്ഞു നിൻ കൂട്
കുടമുല്ലപ്പടവിൽ അലയുമീ കാറ്റ്
പൊന്നീറൻ കുഴലിൽ.. ഒഴുകുമിളം കാറ്റ്..
ഞാവൽകാട്ടിൽ കാണാമേട്ടിൽ.. തൂകും കാറ്റ്
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
ധും തനക്കുതും തുംതുംതാന
മൺ വിളക്കുപോൽ മിന്നാമിന്നി.. മിന്നാമിന്നി
വിണ് വിളക്കുമായ് മിന്നിത്തെന്നി... മിന്നിത്തെന്നി...
കണ് ശലഭമോ ചിമ്മിച്ചിമ്മി...ചിമ്മിച്ചിമ്മി
നിൻ കനവുകൾ മെല്ലെച്ചൊല്ലി