എൻ നെഞ്ചിൽ തണുപ്പ് വീണു
മഞ്ഞില്ല രാമഴയില്ല...
എന്നാശകൾ കുളിരിൽ മുങ്ങി
കുളമില്ല പുഴയില്ല ...
മകരന്ദമൊഴുകി വരുന്നൂ..
പൂവില്ലാ കാവില്ലാ ...
സംഗീതം..ആ സംഗീതം കാതിൽ പെയ്യണ്
കുയിലില്ല കുഴലില്ല ഒടക്കുഴലില്ലാ...
(എൻ നെഞ്ചിൽ)
കാണാത്ത ദിക്കിൽ നിന്നൊരു മാരൻ വന്നു
കേൾക്കാത്ത കവികൾ പാടി അരികിൽ നിന്നു
എന്റെ അരികിൽ നിന്നു ...(2)
സ്നേഹത്തിൻ പനിനീർ മലരുകൾ എനിക്കു തന്നു
സ്നേഹത്തിൻ പനിനീർ മലരുകൾ എനിക്കു തന്നു
ഞാനേതോ തേൻ കിനാവിൽ മയങ്ങി വീണു
ഇന്ന് മയങ്ങി വീണു ... മയങ്ങി വീണു ...
(എൻ നെഞ്ചിൽ)
ചെന്താമര പുഞ്ചിരി തൂകിയ കഥകളുമായി
പൂന്തെന്നൽ പതുങ്ങി വന്നു ഇക്കിളി കൂട്ടാൻ
എന്നെ ഇക്കിളി കൂട്ടാൻ (2)
അനുരാഗത്തിരകളിൽ ഞാനിന്നൊഴുകി വരുന്നു
അനുരാഗത്തിരകളിൽ ഞാനിന്നൊഴുകി വരുന്നു
നാളത്തെ പുലരിയിൽ ഞാനും പുതുമണവാട്ടി
ഒരു പുതുമണവാട്ടി ...പുതുമണവാട്ടി ...
(എൻ നെഞ്ചിൽ)
En nenchil thanuppu veenu
manjilla raamazhayilla...
Ennaashakal kuliril mungi
kulamilla puzhayilla ...
Makarandamozhuki varunnoo..
Poovillaa kaavillaa ...
Samgeetham..Aa samgeetham kaathil peyyanu
kuyililla kuzhalilla otakkuzhalillaa...
(en nenchil)
kaanaattha dikkil ninnoru maaran vannu
kelkkaattha kavikal paati arikil ninnu
ente arikil ninnu ...(2)
snehatthin panineer malarukal enikku thannu
snehatthin panineer malarukal enikku thannu
njaanetho then kinaavil mayangi veenu
innu mayangi veenu ... Mayangi veenu ...
(en nenchil)
chenthaamara punchiri thookiya kathakalumaayi
poonthennal pathungi vannu ikkili koottaan
enne ikkili koottaan (2)
anuraagatthirakalil njaaninnozhuki varunnu
anuraagatthirakalil njaaninnozhuki varunnu
naalatthe pulariyil njaanum puthumanavaatti
oru puthumanavaatti ...Puthumanavaatti ...
(en nenchil)