ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
മുത്തശ്ശിയമ്മയെ കാണാൻ വാ (ചീര)
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാൻ വാ
കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
തുള്ളിക്കളിച്ചു നടക്കാൻ വാ... (ചീര)
neelakkuruvikale
thennalariyaathe annaarakkannanariyaathe
vingikkarayana kaanaappoovinte
kanneereaappaameaa oonjaalaattiyurakkaameaa(cheera...)
thekke muttatthe muthangappullil
muttiyurummiyurummiyirikkana pacchakkuthirakale
vettila naampu murikkaan vaa
kasthooricchunnaampu theykkaan vaa
keaaccharippallu murukkicchuvakkumpeaal
mutthashiyammaye kaanaan vaa (cheera)
mele vaaryatthe poovaali payyu
nakki thutacchu minukkiyeaarukkana
kuttikkurumpukaaree
kingini maala kilukkaan vaa
kinnarippullu katiykkaan vaa
thoovellakkindiyil paalu pathayumpeaal
thullikkalicchu natakkaan vaa... (cheera)