Film : പൂക്കാലം വരവായി Lyrics : കൈതപ്രം Music : ഔസേപ്പച്ചൻ Singer : ജി വേണുഗോപാൽ
Click Here To See Lyrics in Malayalam Font
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
( ഏതോ വാർമുകിലിൻ )
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർമുകിലിൻ )
നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..
( ഏതോ വാർമുകിലിൻ )
Etho vaarmukilin kinaavile mutthaayu nee vannoo (2)
omale .. Jeevanil amruthekaanaayu veendum
ennil etho ormmakalaayu nilaavin mutthe nee vannu
( etho vaarmukilin )
neeyulaavumpol svarggam mannilunarumpol (2)
maanjupoyoru pootthaaram polum
kyniranjoo vaasantham pole
theliyum en janmapunyam pol ..
( etho vaarmukilin )
ninnilam chundil anayum ponmulamkuzhalil (2)
aardramaam oru shreeraagam kelppoo
padamaninjitum mohangal pole
aliyum en jeevamanthuram pol ..
( etho vaarmukilin )