കണ്ണോണ്ട് ചൊല്ലണു ... മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്...
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ..
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..
ആറ്റിറമ്പും പൂവരമ്പും ..
വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലേ...
ആർത്തു പെയ്തൂ ആദ്യാനുരാഗം ...
മീട്ടുമേതോ പാട്ടെന്ന പോലെ ..
ആ മലയിലീമലയിലാടിമുകിലോടി വരുമീപ്പുഴയിൽ തേടുമൊരു കന്നിപ്പെണ്ണായ് ...
മഴനിലാവു പൊയ്കപോലെ തിങ്കളേതോ തോണി പോലെ..
കണ്ണോണ്ട് ചൊല്ലണു... മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ
ഓർത്തതെന്തേ.. കാത്തതെന്തേ..
അല്ലിപ്പൊൽത്താമരേ .. നിന്റെ
ചുണ്ടിൽ തേനൂറവേ..
ആർക്കു വേണ്ടീ കാതോർത്തു നിന്നു..
രാവുറങ്ങാതീറൻ നിലാവിൽ...
ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം ..
ഒരേ കിനാവിൽ വീണ പോലെ ഒഴുകിയെങ്ങോ പോണപോലെ...
കണ്ണോണ്ട് ചൊല്ലണു... മിണ്ടാണ്ടു മിണ്ടണ്..
പുന്നാര പനംതത്ത ദൂരെ .. ദൂരെ
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്...
പഞ്ചാരപ്പനം തത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളിരണ്ടും കൂടണഞ്ഞേ .. ഹോയ് ..
മാരിവില്ലിൻ തേരിറങ്ങി മഴവന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ..
Punnaara panamthattha doore
chundondu chonnathu nenchondu kekkanu...
Panchaarappanam thattha koote..
Poovarashin chillayonnil kilirandum kootananje .. Hoyu ..
Maarivillin therirangi mazhavannu koottirunne.. Mazha vannu koottirunne..
Aattirampum poovarampum ..
Veeshum kaattin kaathil etho kaaryam chollee melle...
Aartthu peythoo aadyaanuraagam ...
Meettumetho paattenna pole ..
Aa malayileemalayilaatimukiloti varumeeppuzhayil thetumoru kannippennaayu ...
Mazhanilaavu poykapole thinkaletho thoni pole..
Kannondu chollanu... Mindaandu mindanu..
Punnaara panamthattha doore
ortthathenthe.. Kaatthathenthe..
Allippoltthaamare .. Ninte
chundil thenoorave..
Aarkku vendee kaathortthu ninnu..
Raavurangaatheeran nilaavil...
Aa katavileekkatavilaalumoru thoni tharumeeppoozhalaakeyoru thanneertthaalam ..
Ore kinaavil veena pole ozhukiyengo ponapole...
Kannondu chollanu... Mindaandu mindanu..
Punnaara panamthattha doore .. Doore