Film : നാടോടി Lyrics : ഒ എൻ വി കുറുപ്പ് Music : എസ് പി വെങ്കടേഷ് Singer : എം ജി ശ്രീകുമാർ, മിൻമിനി, അലക്സ് കെ പോൾ, സി ഒ ആന്റോ
Click Here To See Lyrics in Malayalam Font
കുഞ്ഞുപാവയ്ക്കിന്നല്ലോ
നല്ല നാള് പിറന്നാള്‍
തുന്നിവെച്ചതാരാണീ
കിന്നരിപ്പൊൻ തലപ്പാവ്
ചന്തമുള്ളൊരാന
നല്ല കൊമ്പനാന
ചങ്ങലയും പൊന്ന്
തന്നതാരീ സമ്മാനം (കുഞ്ഞുപാവ...)
കുഞ്ഞുടുപ്പും കുപ്പിവളേം കിങ്ങിണിയും അണിയാം
ഇങ്കു തരാം ഉമ്മ തരാം രാരിരാരോ പാടാം
ചമ്പകപ്പൂമരക്കൊമ്പിലെ
അമ്പിളിമാമനും കൂടെ വാ
തന്നാനം മയിൽ തന്നാനം
തന്നാനം കുയിൽ തന്നാനം ( കുഞ്ഞുപാവ...)
ഇത്തിരിപ്പൂമുറ്റമുണ്ടെ പിച്ച പിച്ച നടക്കാം
പുത്തിലഞ്ഞിച്ചോട്ടിൽ നിന്റെ കൂട്ടരൊത്തു പാടാം
ശാരികപ്പൈതലിൻ പാട്ടിലെ
കണ്ണനാമുണ്ണിയും കൂട്ടു വാ
പൊന്നൂഞ്ഞാൽ പടി തന്മേലേ
ചാഞ്ചക്കം കളിയാടാൻ വാ (കുഞ്ഞുപാാവ...)
Kunjupaavaykkinnallo
nalla naalu pirannaalu
thunnivecchathaaraanee
kinnarippon thalappaavu
chanthamulloraana
nalla kompanaana
changalayum ponnu
thannathaaree sammaanam (kunjupaava...)
kunjutuppum kuppivalem kinginiyum aniyaam
inku tharaam umma tharaam raariraaro paataam
champakappoomarakkompile
ampilimaamanum koote vaa
thannaanam mayil thannaanam
thannaanam kuyil thannaanam ( kunjupaava...)
itthirippoomuttamunde piccha piccha natakkaam
putthilanjichchottil ninte koottarotthu paataam
shaarikappythalin paattile
kannanaamunniyum koottu vaa
ponnoonjaal pati thanmele
chaanchakkam kaliyaataan vaa (kunjupaaaava...)