മുന്തിരിവള്ളിയിലൂഞ്ഞാലാടും വര്‍ണ്ണപതംഗം പോലെ
പൂത്തിരിനീട്ടിയൊരാവണി വിണ്ണില്‍ താരതരംഗം പോലെ
മാമലനീളെ മയിലാടും തനിമകൾ പോലെ
പലകോടി സ്വപ്നങ്ങള്‍ പദമാടും കാലം വന്നെ (2)
മഞ്ചാടിത്തെളിമഴയില് നിറമേഴും വിടരുമ്പോള്‍
പുതുമണ്ണിന് കതിരണികള് മരതകമായ് വിളയുമ്പോൾ (2)
തിരകോതി മാറുന്ന കളിവഞ്ചിയില്‍
മറു തീരമണയുന്ന മോഹങ്ങളിൽ
ചെമ്പുലരി പുതുമകളായ് മൂവന്തി പഴമകളായ്
കുടമുല്ല പന്തലിലെ കുടമാറും ഭംഗികളായ്
പഞ്ചാരി മുറുകുന്നിതാ..തിറയാട്ടമാടുന്ന പൂങ്കാവിലും
നലമേകും പാലലയില് അലയിളകും പുഞ്ചിരിയില്‍
മാലകളും കാവുകളില്‍ മുത്തണിയും മാധവമായ്(2)
തേനൂറും ആനന്ദരാഗങ്ങളായ്..
ഉന്മാദമേകുന്ന മേളങ്ങളായ്
സ്വർഗ്ഗത്തെ കണ്മണിയായ് സ്വപ്നത്തില്‍ വന്നെത്തും
പൂന്തിങ്കള്‍ പെണ്മണിതന് മാനത്തെ പൂങ്കുടിലില്‍
രാപ്പാടി പാടുന്നിതാ..പൊന്‍വീണ മീട്ടുന്നു പൂത്തുമ്പികള്‍
ഏഹേഹേയ് ..ഏഹേഹേയ് ..
മുന്തിരിവള്ളിയിലൂഞ്ഞാലാടും വര്‍ണ്ണപതംഗം പോലെ
പൂത്തിരിനീട്ടിയൊരാവണി വിണ്ണില്‍ താരതരംഗം പോലെ
മാമലനീളെ മയിലാടും തനിമകൾ പോലെ
പലകോടി സ്വപ്നങ്ങള്‍ പദമാടും കാലം വന്നെ
ഏഹേഹേയ് ..ഏഹേഹേയ് ..
Munthirivalliyiloonjaalaadum varnnapathamgam pole
pootthirineettiyoraavani vinnilu thaaratharamgam pole
maamalaneele mayilaatum thanimakal pole
palakoti svapnangalu padamaatum kaalam vanne (2)
manchaatitthelimazhayilu niramezhum vitarumpolu
puthumanninu kathiranikalu marathakamaayu vilayumpol (2)
thirakothi maarunna kalivanchiyilu
maru theeramanayunna mohangalil
chempulari puthumakalaayu moovanthi pazhamakalaayu
kutamulla panthalile kutamaarum bhamgikalaayu
panchaari murukunnithaa..Thirayaattamaatunna poonkaavilum
nalamekum paalalayilu alayilakum punchiriyilu
maalakalum kaavukalilu mutthaniyum maadhavamaay(2)
thenoorum aanandaraagangalaayu..
Unmaadamekunna melangalaayu
svarggatthe kanmaniyaayu svapnatthilu vannetthum
poonthinkalu penmanithanu maanatthe poonkutililu
raappaati paatunnithaa..Ponveena meettunnu pootthumpikalu
eheheyu ..Eheheyu ..
Munthirivalliyiloonjaalaatum varnnapathamgam pole
pootthirineettiyoraavani vinnilu thaaratharamgam pole
maamalaneele mayilaatum thanimakal pole
palakoti svapnangalu padamaatum kaalam vanne
eheheyu ..Eheheyu ..