പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ (പച്ചക്കറി)
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി - കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അരണേ വാ...... ഓന്തേ വാ.......
ഇത്തിരിത്തേനും കൊണ്ടിത്തിരിപ്പാലും കൊണ്ട്
അങ്ങനൂടിങ്ങനൂടങ്ങനൂടിങ്ങനൂടോടോടി ഓടോടി ടൂർർർ
മണ്ണിലെ താരമല്ലേ നീ മിന്നി നിന്നിടണ്ടേ
അക്ഷയമാം അക്ഷരങ്ങൾ കൂട്ടിനു കൂടണ്ടേ
കണ്ണിലെ താമരയിൽ കിനാവിൻ അന്നം പറന്നിറങ്ങാൻ
ഉണ്ണിക്കിടാങ്ങളെല്ലാം മുടങ്ങാതന്നം കഴിച്ചീടണ്ടേ
പനിനീരലർവായ് തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
അയ്യപ്പൻറമ്മ നെയ്യപ്പം ചുട്ടു...കാക്ക കൊത്തി കടലിലിട്ടു...
മുങ്ങാപ്പിള്ളേര് മുങ്ങിയെടുത്തു...തട്ടാപ്പിള്ളേര് തട്ടിയെടുത്തു...
പാറിപ്പറന്നിറങ്ങും കാർവണ്ടുപോലുമെന്നും
പൂക്കളിലെ തേൻ നുകരാൻ തംബുരു മീട്ടുമ്പോൾ
ഉമ്പിടി ചോറ്റുപാത്രം കണ്ണില്ലാതപ്പൂപ്പൻ തപ്പും മുമ്പേ
ചക്കരക്കുഞ്ഞുമോളെ പിണങ്ങാതിത്തിരി കൂടെയുണ്ണൂ
കിലുക്കാംപെട്ടീ വായ്തുറക്കൂ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചായുറങ്ങൂ
kunjole kumpaalee maamundu chaanchaatoo (pacchakkari)
vellarippinjchupolum chummaa kallakkanneerozhukki
thakkaaleem pappaaleem acchinga mucchinga peecchingayotoppam
picchanatannu cholli - kunjole kumpaalee maamundu chaanchaatoo
pacchakkarikkaayatthattil oru mutthashipottatto cholli
arane vaa...... Onthe vaa.......
Itthiritthenum konditthirippaalum kondu
anganootinganootanganootinganootototi ototi toorrr
mannile thaaramalle nee minni ninnitande
akshayamaam aksharangal koottinu kootande
kannile thaamarayil kinaavin annam parannirangaan
unnikkitaangalellaam mutangaathannam kazhiccheetande
panineeralarvaayu thurakkoo maamundu chaanchaatoo
kunjole kumpaalee maamundu chaanchaatoo
pacchakkarikkaayatthattil oru mutthashipottatto cholli
ayyappanramma neyyappam chuttu...Kaakka kotthi katalilittu...
Mungaappilleru mungiyetutthu...Thattaappilleru thattiyetutthu...
Paaripparannirangum kaarvandupolumennum
pookkalile then nukaraan thamburu meettumpol
umpiti chottupaathram kannillaathappooppan thappum mumpe
chakkarakkunjnjumole pinangaathitthiri kooteyunnoo
kilukkaampettee vaaythurakkoo maamundu chaanchaatoo
kunjole kumpaalee maamundu chaanchaatoo
kunjole kumpaalee maamundu chaayurangoo