പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരിച്ചെപ്പ്...
കണ്ണീരാറ്റില്‍ കനവിന്റെയാറ്റില് ...
മുങ്ങിയെടുത്തു തരാം...
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ
കിങ്ങിണിയൂഞ്ഞാലില്...
അക്കം പക്കം ആടിയുലഞ്ഞു
ചെന്നമ്പിളി പൂവിറുക്കാം..
അക്കയ്യിലൊന്നു തരാം...
ഇക്കയ്യിലൊന്നു തരാം
കണ്ടു മറന്നതല്ലേ
മണ്ണില്‍ പൂണ്ടു കിടന്നതല്ലേ...
കുന്നിക്കുരുവും കുരുത്തോലപ്പീപ്പിയും
നിന്നെ തിരഞ്ഞതല്ലേ...
അത്തിമരത്തിന്റെ എത്താക്കൊമ്പത്ത്
കുട്ടിക്കുറുവനും കൂമനും തുമ്പിയും..
കൊത്തിയെടുത്തിട്ടൊളിപ്പിച്ചു വെച്ചൊരു
കുട്ടിത്താലമെടുത്തു തരാം..
അക്കയ്യിലൊന്നു തരാം
ഇക്കയ്യിലൊന്നു തരാം
പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരിച്ചെപ്പ്..
കണ്ണീരാറ്റില്‍ കനവിന്റെയാറ്റില്
മുങ്ങിയെടുത്തു തരാം
തെന്നി മറഞ്ഞതല്ലേ...
എങ്ങോ മിന്നിയകന്നതല്ലേ
കുന്നിന് ചെരുവിലെ പൊന്നോല-
പ്പന്തെടുത്തമ്മാനമാടി വരാം
ഉം...വറ്റാക്കുളത്തിന്റെ വക്കത്തിരുന്നിട്ടു
കുട്ടിക്കരണം മറിഞ്ഞങ്ങു ചാടീട്ടു..
ചുട്ടിപ്പരലിനെ കണ്ണെഴുതിക്കണ
കുട്ടിത്താലമെടുത്തു തരാം
അക്കയ്യിലൊന്നു തരാം..
ഇക്കയ്യിലൊന്നു തരാം
പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരിച്ചെപ്പ് ..
കണ്ണീരാറ്റില്‍ കനവിന്റെയാറ്റില്
മുങ്ങിയെടുത്തു തരാം....
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ
കിങ്ങിണിയൂഞ്ഞാലില്..
അക്കം പക്കം ആടിയുലഞ്ഞു
ചെന്നമ്പിളി പൂവിറുക്കാം...
അക്കയ്യിലൊന്നു തരാം...
ഇക്കയ്യിലൊന്നു തരാം
potticchiriccheppu...
Kanneeraattilu kanavinteyaattilu ...
Mungiyetutthu tharaam...
Kanniraavinte kompatthu kettiya
kinginiyoonjaalilu...
Akkam pakkam aatiyulanju
chennampili poovirukkaam..
Akkayyilonnu tharaam...
Ikkayyilonnu tharaam
kandu marannathalle
mannilu poondu kitannathalle...
Kunnikkuruvum kuruttholappeeppiyum
ninne thiranjathalle...
Atthimaratthinte etthaakkompatthu
kuttikkuruvanum koomanum thumpiyum..
Kotthiyetutthittolippicchu vecchoru
kuttitthaalametutthu tharaam..
Akkayyilonnu tharaam
ikkayyilonnu tharaam
pandu pandaaro kondu kalanjoru
potticchiriccheppu..
Kanneeraattilu kanavinteyaattilu
mungiyetutthu tharaam
thenni maranjathalle...
Engo minniyakannathalle
kunninu cheruvile ponnola-
ppanthetutthammaanamaati varaam
um...Vattaakkulatthinte vakkatthirunnittu
kuttikkaranam marinjangu chaateettu..
Chuttipparaline kannezhuthikkana
kuttitthaalametutthu tharaam
akkayyilonnu tharaam..
Ikkayyilonnu tharaam
pandu pandaaro kondu kalanjoru
potticchiriccheppu ..
Kanneeraattilu kanavinteyaattilu
mungiyetutthu tharaam....
Kanniraavinte kompatthu kettiya
kinginiyoonjaalilu..
Akkam pakkam aatiyulanju
chennampili poovirukkaam...
Akkayyilonnu tharaam...
Ikkayyilonnu tharaam