വേതാളം പോലെ കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളില്‍ താപം...
ഓരോരോ കാലക്കേടില്‍ തട്ടിപ്പൊട്ടിത്തൂകി
കുന്നോളം കൂട്ടി വെയ്ക്കു മോഹം ....
തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം...
അറിഞ്ഞീടുമോ കൃഷ്ണാ.. നീ അടക്കീടുകീ തൃഷ്ണ..
കൊടുംവേനലില്‍ ഇളംവാഴപോല്‍ വാടിപ്പോകൂല്ലേ..
വേതാളം പോലെ.. കൂടെ തുടരുന്ന ശാപം
വേവുന്നേ നെഞ്ചിനുള്ളില്‍ താപം...
ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം
വല്ലാതെ വളരുന്നേ മോഹം...
ഉടലറിയണ ചവര്‍പ്പാണേലും ഇറക്കീടുകില്‍... സുഖം സല്‍സ
നുരപതയണ കുളിര് സോഡയില്‍..
കലര്‍ത്തീട്ടെത്ര കവിള് താങ്ങി ..
പകലിരവുകള്‍ ഇഴഞ്ഞോടിടും...
കുഴഞ്ഞാടിടും അടിക്കാലം...
പല തലമുറ കരം മാറി നാം.. നടത്തീടുന്ന കുടിശ്ശീലം
അരുതേ ലാലു... നീ മനസാകെയും നീറ്റരുതേ
ഇനിയും ഈ നാട്ടില്‍ സല്‍സത്തേന്‍കിളി പാറിവരും...
സങ്കടമാണോയിത്.. അതിനെന്തിനി വഴി തിരയാന്‍
വേതാളം പോലെ കൂടെ തുടരുന്ന ശാപം...
വേവുന്നേ നെഞ്ചിനുള്ളില്‍ താപം
ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം
വല്ലാതെ വളരുന്നേ മോഹം....
അനുദിനമനമുലച്ചീടുന്ന വലച്ചീടുന്ന ദുരിതങ്ങള്‍
ഒരു ഞൊടിയിട മറന്നങ്ങനെ.. പറന്നങ്ങു നാം അവന് മൂലം
കലപിലകളില്‍ വഴക്കിട്ടതും ഉടക്കിട്ടതും വെടിഞ്ഞിട്ടതോ..
ഒരുമയിലൊരു കുടക്കീഴിലെ.. ഇണക്കങ്ങളായ് അവന് മാറ്റി
വെറുതെ തീരുന്നു ഇന്നു സായാഹ്ന നേരങ്ങള്‍
അറിയാതോര്‍ക്കുന്നു ചില്ലുഗ്ലാസിന്റെ സംഗീതം...
സങ്കടമാണോയിത്.. അതിനെന്തിനി വഴി
താനാനെ നാനെ... നാനെ നന നാനെ
താനാനെ നാനെ നാനെ നാനെ...
താനാനെ നാനെ... നാനെ നന നാനെ
താനാനെ നാനെ നാനെ നാനെ...
തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ
പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ്.. കാഞ്ഞേ പോകൂ നാം
അറിഞ്ഞീടുമോ കൃഷ്ണാ.. നീ അടക്കീടുകീ തൃഷ്ണ
കൊടുംവേനലില്‍ ഇളംവാഴ പോല്‍ വാടിപ്പോകൂല്ലേ...
Vethaalam pole koote thutarunna shaapam
vevunne nenchinullilu thaapam...
Ororo kaalakketilu thattippottitthooki
kunnolam kootti veykku moham ....
Thiricchetthumo vathsaa.. Naam kothiccheetumaa salsa
pitaykkunnoree vazhikkannumaayu kaanje pokoo naam...
Arinjeetumo krushnaa.. Nee atakkeetukee thrushna..
Kotumvenalilu ilamvaazhapolu vaatippokoolle..
Vethaalam pole.. Koote thutarunna shaapam
vevunne nenchinullilu thaapam...
Aapaadachoodam viraviraykkunne deham
vallaathe valarunne moham...
Utalariyana chavarppaanelum irakkeetukilu... Sukham salsa
nurapathayana kuliru sodayilu..
Kalarttheettethra kavilu thaangi ..
Pakaliravukalu izhanjotitum...
Kuzhanjaatitum atikkaalam...
Pala thalamura karam maari naam.. Natattheetunna kutisheelam
aruthe laalu... Nee manasaakeyum neettaruthe
iniyum ee naattilu salsatthenkili paarivarum...
Sankatamaanoyithu.. Athinenthini vazhi thirayaanu
vethaalam pole koote thutarunna shaapam...
Vevunne nenchinullilu thaapam
aapaadachoodam viraviraykkunne deham
vallaathe valarunne moham....
Anudinamanamulaccheetunna valaccheetunna durithangalu
oru njotiyita marannangane.. Parannangu naam avanu moolam
kalapilakalilu vazhakkittathum utakkittathum vetinjittatho..
Orumayiloru kutakkeezhile.. Inakkangalaayu avanu maatti
veruthe theerunnu innu saayaahna nerangalu
ariyaathorkkunnu chilluglaasinte samgeetham...
Sankatamaanoyithu.. Athinenthini vazhi
thaanaane naane... Naane nana naane
thaanaane naane naane naane...
Thaanaane naane... Naane nana naane
thaanaane naane naane naane...
Thiricchetthumo vathsaa.. Naam kothiccheetumaa salsa
pitaykkunnoree vazhikkannumaayu.. Kaanje pokoo naam
arinjeetumo krushnaa.. Nee atakkeetukee thrushna
kotumvenalilu ilamvaazha polu vaatippokoolle...