ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ...
എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ...
അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ...
അതിനിനിയുള്ള ജന്മങ്ങൾ പാറാവ് ഞാൻ...
ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ...
പൊന്നുമാനേ പൊന്നുമാനേ...
പൊന്നുമീനേ പൊന്നുമീനേ... ഓ...
മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി
നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ...
മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ
അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ...
കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ...
ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ...
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...
എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ
നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ...
ഹേയ്... ദേവസുന്ദരാ... അന്നേതോ കാലത്തേ
ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ...
കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ
അവൾ എന്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ
ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം
പുള്ളിമാനോടും മന്ദാര തീരത്തിതാ
തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ...
എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം...
ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ..
എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... ഓ...
തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...
Ullaasagaayike... Nin naayakan ee njaane...
En kinnara veenayil eenam meettaan vannanayoo vegam...
Unmaada daayinee... Nin neelakkannaal nee..
En sankalppatthin thankakkovil thallitthuranno...
Nalla mampoovin manamolum kavilalliyil...
Ente pranayatthin sammaanam thotuvikkum njaan...
Ani pularmanju pothiyunna poonkaavu nee...
Athininiyulla janmangal paaraavu njaan...
Ullaasagaayike... Nin naayakan ee njaane...
En kinnara veenayil eenam meettaan vannanayoo vegam...
Unmaada daayinee... Nin neelakkannaal nee..
En sankalppatthin thankakkovil thallitthuranno...
Ponnumaane ponnumaane...
Ponnumeene ponnumeene... O...
Mazha chaari peyyumpol mazhavillin kuta chooti
naamengo pokumpol puzhayenthe kaliyaakkee...
Manimaaraa nin maaril thala chaayum neratthen
akathaaril naanatthin melangal kelkkunne...
Kallacchiriyenne kollunna keniyaayu ithaa...
Aa chirikal than utayon ee njaanaanallo...
Ninne netaan ee yoddhaakkal vratham nottu poyu...
En praananaathanaayu nee chaaratthetthumpol
naam aatippaatum paattin eenam kaattum moolunno...
Heyu... Devasundaraa... Annetho kaalatthe
ee nenchinnullil aaraadhikkum poojaa bimbam nee...
Kanavaaru kandaalum kulirethu kondaalum kathayonnum maarillaa
aval entethaanallo veruthe nee mozhiyendaa samayangal kalayendaa
utavaalin veeraale pata vetti theerppaakkaam
pullimaanotum mandaara theeratthithaa
thinkal chamayangal aniyunna yaamangalil
thulli then theti randomal kaarvandukal...
Ullaasagaayike... Nin naayakan ee njaane...
En kinnara veenayil eenam meettaan vannanayoo vegam...
Unmaada daayinee... Nin neelakkannaal nee..
En sankalppatthin thankakkovil thallitthuranno... O...
Thulli then theti randomal kaarvandukal...
Ninne netaan ee yoddhaakkal vratham nottu poyu...