വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും
അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം
മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം...
മായുമോ...മാറുമോ... കാനൽ കാർമേഘം...
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ...
നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ...
വിളി കേൾക്കുമെങ്കിൽ...പൊന്നേ...
ഇനിയെത് ദ്വീപിൻ..കോണിൽ...
ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ.....
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
ആളിയാളും സൂര്യതാപം മേയും കരയിൽ...
കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ...
നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും...
ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ...
തിര കേണു ചൊല്ലീ...മെല്ലെ...
ഇനിയെത് ജന്മം...എങ്ങോ...
ഒരുപോലെ നമ്മൾ...ചേർന്നു പാടും...ആ...
വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും...
Vaanam chaayum theeram thaaraattum
kaalam moolum thaaram kaathorkkum
alapolaval ennil... Vala neythoru svapnam
mizhimootumee neram... Irul veeshumee neram...
Maayumo...Maarumo... Kaanal kaarmegham...
Vaanam chaayum theeram thaaraattum
kaalam moolum thaaram kaathorkkum...
Raappalunkin thulli veena paayal puzhayil
chaanjulanja chandrabimbam thaane polinjo...
Naam thuzhanja neerkothumpin omal patiyil
nee paranja thenkathakal paate maranno...
Vili kelkkumenkil...Ponne...
Iniyethu dveepin..Konil...
Orupole nammal chernnu paatum... Aa.....
Vaanam chaayum theeram thaaraattum
kaalam moolum thaaram kaathorkkum...
Aaliyaalum sooryathaapam meyum karayil...
Kaatterinja raathrimulla aare thiranjoo...
Neerineerumormma veendumere nirayum...
Deenadeergha yaathra poke njaanum karanjoo...
Thira kenu chollee...Melle...
Iniyethu janmam...Engo...
Orupole nammal...Chernnu paatum...Aa...
Vaanam chaayum theeram thaaraattum
kaalam moolum thaaram kaathorkkum...