ജന്മരാഗമാണു നീ നിന്
ജന്യരാഗമാണു ഞാന്‍
ഏഴു പൂസ്വരങ്ങളായ്
വീണയില്‍ വിരിഞ്ഞെങ്കിലും
തേടുന്നു ദേവീ വിരലുകളിഴകളില്‍
രാജഗീതഗായകാ നിന്
ഗാനവീണയായി ഞാന്‍
നിന് വിരല്‍ തലോടുവാന്‍
മണ്‍വിപഞ്ചി തേങ്ങുന്നിതാ
എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി
ജന്മരാഗമാണു നീ നിന്
ജന്യരാഗമാണു ഞാന്‍
താരം കണ്ണിതുന്നുമാ
പാല്നിലാവിന് ശയ്യയില്‍
നാണം പൊന്നുപൂശുമീ
ചെങ്കവിള്ത്തടങ്ങളില്
ശീതളാധരോഷ്ഠമായ്
നെയ്തലാമ്പല്‍ പൂത്തുവോ
ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ
പറയുക പ്രിയസഖി
രാജഗീതഗായകാ നിന് ഗാനവീണയായി ഞാൻ
ഏതോ സ്വപ്നജാലകം
കണ്ണില്‍ നീ മറന്നുവോ
ചാരെ വന്നു നിന്നതിന്
പാളി നീ തുറന്നുവോ
രണ്ടു പൊന്‍ചിരാതുകള്‍ എന്തിനുള്ളില്‍ നീട്ടി നീ
ശലഭമായ് പാറിവന്നതില്‍ വീഴാത്തതെന്തേ പറയുക മദനജ
(ജന്മരാഗം...)
Janmaraagamaanu nee ninu
janyaraagamaanu njaanu
ezhu poosvarangalaayu
veenayilu virinjengkilum
thetunnu devee viralukalizhakalilu
raajageethagaayakaa ninu
gaanaveenayaayi njaanu
ninu viralu thalotuvaanu
manvipanchi thengunnithaa
enu poonjarampilu sarigama dhamarini
janmaraagamaanu nee ninu
janyaraagamaanu njaanu
thaaram kannithunnumaa
paalnilaavinu shayyayilu
naanam ponnupooshumee
chenkaviltthatangalilu
sheethalaadharoshdtamaayu
neythalaampalu pootthuvo
churulilam neelavenithanu kolangalaano
parayuka priyasakhi
raajageethagaayakaa ninu gaanaveenayaayi njaan
etho svapnajaalakam
kannilu nee marannuvo
chaare vannu ninnathinu
paali nee thurannuvo
randu ponchiraathukalu enthinullilu neetti nee
shalabhamaayu paarivannathilu veezhaatthathenthe parayuka madanaja
(janmaraagam...)