മാടപ്രാവേ മാടപ്രാവേ മേടക്കാവിൽ വേനൽക്കൂടും
തേടി വാ നീ കൂടെവാ
കോടക്കാറ്റിൻ കാണാക്കൈകൾ താളംതട്ടി പാടുംന്നേരം
കേട്ടു വാ നീ കൂട്ടുതാ
നിൻ ചുണ്ടത്തെ ചൂളങ്ങൾ കേൾക്കാനായ്
ഇന്നെത്തുന്നേയാരോ
ഈ കുന്നത്തെ പൂവെല്ലാം നുള്ളാനായ്
വന്നെത്തുന്നേയാരോ
ഈ താഴ്വാരത്തിൽ തീരെ ചായും
പാലക്കൊമ്പേലൂഞ്ഞാലാടി
പയ്യാരങ്ങൾ പയ്യെ ചൊല്ലേണ്ടേ..ഓ ..
മാടപ്രാവേ മാടപ്രാവേ മേടക്കാവിൽ വേനൽക്കൂടും
തേടി വാ.. തേടി വാ.. നീ കൂടെവാ..നീ കൂടെവാ..
നൂലില്ലാ പട്ടംപോലെ ഓലേഞ്ഞാലി കുഞ്ഞാറ്റേ നീ
പായാനും പാടാനും വേണം
കാണാദൂരത്തൊന്നായ് പാറി ആവോളം നാം ഒന്നായ് പാടി
അങ്ങോളം ഇങ്ങോളം വേണം
അകലെയായിരം ആശകളേതോ... ചിറകു തിരയുകയായ്
അതിരുമായുമൊരാവേശത്തിൻ... അലകൾ ഞൊറിയുകയായ്
ഹേയ്.. ആരും കാണാ കുന്നും കേറി കാണാമേടും കാടും ചുറ്റി
നീരിൽ മുങ്ങിപ്പൊങ്ങാൻ പോകേണ്ടേ
മാടപ്രാവേ മാടപ്രാവേ മേടക്കാവിൽ വേനൽക്കൂടും
തേടി വാ.. നീ കൂടെവാ..
വാലില്ലാ പൊൻമാടത്തയ്ക്കും.. വായാടിപ്പൂതത്തയ്ക്കിന്ന്
തോരാത്തൊരീണങ്ങൾ ഏകി
താഴത്തേതോ വാടാമല്ലിക്കൊമ്പേലാടും തുമ്പിപ്പെണ്ണിൻ..
കാതോരം കിന്നാരം മൂളി
സമയസൂചികളോടിയ നേരം.. മിഴികൾ വിടരുകയായ്
അകലെ ഏഴാം കടലിനു മേലേ.. ഹൃദയമലയുകയായ്
ഈ നാടോടുമ്പോൾ ചുമ്മാതെ നാം
ഓരം തേടി പോകാതൊന്നായ്..
കാണാപ്പൂരം വേഗം കാണേണ്ടേ... ഓ
മാടപ്രാവേ മാടപ്രാവേ മേടക്കാവിൽ വേനൽക്കൂടും
തേടി വാ.. തേടി വാ.. നീ കൂടെവാ..നീ കൂടെവാ..
നിൻ ചുണ്ടത്തെ ചൂളങ്ങൾ കേൾക്കാനായ്
ഇന്നെത്തുന്നേയാരോ
ഈ കുന്നത്തെ പൂവെല്ലാം നുള്ളാനായ്
വന്നെത്തുന്നേയാരോ
ഈ താഴ്വാരത്തിൽ തീരെ ചായും
പാലക്കൊമ്പേലൂഞ്ഞാലാടി
പയ്യാരങ്ങൾ പയ്യെ ചൊല്ലേണ്ടേ..ഓ ..
മാടപ്രാവേ മാടപ്രാവേ മേടക്കാവിൽ വേനൽക്കൂടും
തേടി വാ.. തേടി വാ.. നീ കൂടെവാ..നീ കൂടെവാ..
Maadapraave maadapraave medakkaavil venalkkootum
theti vaa nee kootevaa
kodakkaattin kaanaakkykal thaalamthatti paatumnneram
kettu vaa nee koottuthaa
nin chundatthe choolangal kelkkaanaayu
innetthunneyaaro
ee kunnatthe poovellaam nullaanaayu
vannetthunneyaaro
ee thaazhvaaratthil theere chaayum
paalakkompeloonjaalaati
payyaarangal payye chollende..O ..
Maadapraave maadapraave medakkaavil venalkkoodum
thedi vaa.. Thedi vaa.. Nee koodevaa..Nee koodevaa..
Noolillaa pattampole olenjaali kunjaatte nee
paayaanum paadaanum venam
kaanaadooratthonnaayu paari aavolam naam onnaayu paadi
angolam ingolam venam
akaleyaayiram aashakaletho... Chiraku thirayukayaayu
athirumaayumoraaveshatthin... Alakal njoriyukayaayu
heyu.. Aarum kaanaa kunnum keri kaanaametum kaatum chutti
neeril mungippongaan pokende
maatapraave maatapraave metakkaavil venalkkootum
theti vaa.. Nee kootevaa..
Vaalillaa ponmaatatthaykkum.. Vaayaatippoothatthaykkinnu
thoraatthoreenangal eki
thaazhatthetho vaataamallikkompelaatum thumpippennin..
Kaathoram kinnaaram mooli
samayasoochikalotiya neram.. Mizhikal vitarukayaayu
akale ezhaam katalinu mele.. Hrudayamalayukayaayu
ee naatotumpol chummaathe naam
oram theti pokaathonnaayu..
Kaanaappooram vegam kaanende... O
maadapraave maadapraave medakkaavil venalkkootum
theti vaa.. Thedi vaa.. Nee koodevaa..Nee koodevaa..
Nin chundatthe choolangal kelkkaanaayu
innetthunneyaaro
ee kunnatthe poovellaam nullaanaayu
vannetthunneyaaro
ee thaazhvaaratthil theere chaayum
paalakkompeloonjaalaati
payyaarangal payye chollende..O ..
Maadapraave maadapraave medakkaavil venalkkootum
theti vaa.. Thedi vaa.. Nee koodevaa..Nee koodevaa..