പ്രേമാമെന്നാലെന്താണ് പെണ്ണേ...
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ..
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ (2)
കള്ള് കുടിച്ചാലും പോകൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല ..(2)
ചങ്കു പറിച്ചെടുത്തു പെണ്ണുങ്ങടെ കയ്യിൽ കൊടുത്താലും
വെറും ചെമ്പരത്തി പൂ എന്ന് പറഞ്ഞിട്ട്
നീയൊക്കെ ദൂരെ എറിയില്ലേ.. സുന്ദരിപ്പെണ്ണേ
ആ ..ചെമ്പരത്തി ...
ആ ..ചെമ്പരത്തി ...പൂവെടുത്ത് ചെവിയിൽ ചൂടും നാം ..
പിന്നീ നാട്ടിലെ ശശിയാകും.. ശശാങ്കനാകും (2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ഷാരുഖാന്റെ പോലെ ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാന്റെ കൈയ്യിൽ കാശില്ലാണ്ടായെന്നാൽ
ആമിർഖാനോടൊപ്പം ഓടിപ്പോകും...
കാശുണ്ടെന്നറിഞ്ഞാൽ കാമുകനാക്കും..
കാശില്ലെങ്കിൽ ഉടനെ ആങ്ങളയാക്കും...
വേലീമേ തൂങ്ങി നിൽക്കും മുള്ളുമേല്
ഇല ചെന്ന് വീണെന്നാലും
ആ ഇല ചെന്ന് മുള്ളിന്റെ പേരില്
പീഡനക്കേസ് കൊടുക്കന്നതെന്തടി സുന്ദരിപ്പെണ്ണേ
അങ്ങനെ വേലിമേലെ ..
വേലിമേലിരുന്ന പാമ്പും കോടതികേറും
പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും...(2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ചിലചില താണ്ടടി വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും...
കെണിയിൽ പോയി വീണിട്ടു കാലിട്ടടിക്കും
കണ്ടില്ലേ ആണുങ്ങടെ കലികാലം..
പെണ്ണുങ്ങളും തെങ്ങുമ്മേ കേറണ കാലം..
പെണ്ണ് കെട്ടിക്കഴിഞ്ഞാൽ..
ആണുങ്ങടെ കണ്ണ് കെട്ടിന്നറിയാം
എങ്കിലും ആന ഇടഞ്ഞിട്ടും കൊല്ലുന്നറിഞ്ഞിട്ടും..
പാപ്പാന്റെ ജോലിക്ക് ആണുങ്ങൾ പോണില്ലേ ..പെണ്ണേ..
ചുമ്മാ മാങ്ങാത്തൊലി...
മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി ...
ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേരാ കോരാ പാട്ടിന്റൊപ്പം താളവും തുള്ളി ...
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
Premaamennaalenthaanu penne...
Athu.. Karalinullile theeyaanu kanne..
Premaamennaalenthaanu penne
athu.. Karalinullile theeyaanu kanne (2)
kallu kuticchaalum pokoolla athu..
Saami valicchaalum maaroolla ..(2)
chanku paricchetutthu pennungate kayyil kotutthaalum
verum chemparatthi poo ennu paranjittu
neeyokke doore eriyille.. Sundarippenne
aa ..Chemparatthi ...
Aa ..Chemparatthi ...Poovetutthu cheviyil chootum naam ..
Pinnee naattile shashiyaakum.. Shashaankanaakum (2)
premaamennaalenthaanu penne
athu.. Karalinullile theeyaanu kanne
athu.. Karalinullile theeyaanu kanne
shaarukhaante pole glaamar undaayennaal
aadyam kaanumnneram pennonnu premikkum
shaarukhaante kyyyil kaashillaandaayennaal
aamirkhaanotoppam otippokum...
Kaashundennarinjaal kaamukanaakkum..
Kaashillenkil utane aangalayaakkum...
Veleeme thoongi nilkkum mullumelu
ila chennu veenennaalum
aa ila chennu mullinte perilu
peedanakkesu kotukkannathenthati sundarippenne
angane velimele ..
Velimelirunna paampum kotathikerum
pinne jaathakavum jeevithavum konjaattayaakum...(2)
premaamennaalenthaanu penne
athu.. Karalinullile theeyaanu kanne
chilachila thaandati vaayaati pennungal
kalapila chummaathe vaayittatikkum
buddhiyundennu purame natikkum...
Keniyil poyi veenittu kaalittatikkum
kandille aanungate kalikaalam..
Pennungalum thengumme kerana kaalam..
Pennu kettikkazhinjaal..
Aanungate kannu kettinnariyaam
enkilum aana itanjittum kollunnarinjittum..
Paappaante jolikku aanungal ponille ..Penne..
Chummaa maangaattholi...
Maangaattholi kaaryam cholli neravum poyi
oru thengaakkola paattintoppam thaalavum thulli ...
Chummaa maangaattholi kaaryam cholli neravum poyi
oru theraa koraa paattintoppam thaalavum thulli ...
Premaamennaalenthaanu penne
athu.. Karalinullile theeyaanu kanne