പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
പമ്മിപ്പമ്മി വന്നാലും.. തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും..
ഒരു മഞ്ജുനിലാവാണോ ഹോയ്..
പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
തനനന്ന നാനാനാ.. തനനന്ന നാനാനാ.. തനനന്ന നാനാനാ..
നിറകതിരാളും ഒരു സ്നേഹദീപമാണോ
മുറിവുകളോലും ഒരു പ്രേമഗാനമോ
അതിരറിയാതെ അലയുന്ന മേഘമാണോ
ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ
എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നില്പൂ
തൊട്ടാൽ മുള്ളുകോറും ഒരു തൊട്ടാവാടിയല്ലോ
തൊട്ടുതൊട്ടില്ലെന്ന് പെട്ടെന്ന് മായുന്നൊരുച്ചക്കിനാവാണോ ഹോയ്
പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
ആ ..ആഹാ ..ലാലാ ..ലാലാ..ലാലാ
സ്മരണകൾ മേയും ഒരു തീരഭൂമിയാണോ
മറവികൾ പായും ഒരു രാജവീഥിയോ
മിഴികളിലേതോ നനവാർന്ന മൗനമാണോ
കരളിതിലാളും കനലോ വിഷാദമോ
കണ്ടാലൊന്നു വീണ്ടും ചിരികാണാൻ തോന്നുമല്ലോ
മിണ്ടാനൊന്നുകൂടെ ആരും പിമ്പേ പോരുമല്ലോ
തണ്ടൊടിച്ചങ്ങനെ കൊണ്ടുപോകാനുള്ള മുന്തിരിത്തൈയ്യാണോ
പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ്
മുടിമേലേകെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണ്
പമ്മിപ്പമ്മി വന്നാലും.. തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും..
ഒരു മഞ്ജുനിലാവാണോ...
Pularippooppenne ilaveyilum chutti pathivaayittengaanu
mutimeleketti irukyyyum veeshi kutharippokkengaanu
pammippammi vannaalum.. Thennippokum kaattaano
ullinnullil theeyaalum..
Oru manjjunilaavaano hoyu..
Pularippooppenne ilaveyilum chutti pathivaayittengaanu
mutimeleketti irukyyyum veeshi kutharippokkengaanu
thanananna naanaanaa.. Thanananna naanaanaa.. Thanananna naanaanaa..
Nirakathiraalum oru snehadeepamaano
murivukalolum oru premagaanamo
athirariyaathe alayunna meghamaano
ithalilulaavum oru manjuthulliyo
etthaakkompilennum chirivettam thooki nilpoo
thottaal mullukorum oru thottaavaatiyallo
thottuthottillennu pettennu maayunnorucchakkinaavaano hoyu
pularippooppenne ilaveyilum chutti pathivaayittengaanu
mutimeleketti irukyyyum veeshi kutharippokkengaanu
aa ..Aahaa ..Laalaa ..Laalaa..Laalaa
smaranakal meyum oru theerabhoomiyaano
maravikal paayum oru raajaveethiyo
mizhikaliletho nanavaarnna maunamaano
karalithilaalum kanalo vishaadamo
kandaalonnu veendum chirikaanaan thonnumallo
mindaanonnukoote aarum pimpe porumallo
thandoticchangane kondupokaanulla munthiritthyyyaano
pularippooppenne ilaveyilum chutti pathivaayittengaanu
mutimeleketti irukyyyum veeshi kutharippokkengaanu
pammippammi vannaalum.. Thennippokum kaattaano
ullinnullil theeyaalum..
Oru manjjunilaavaano...