ഓ ഓ
കണ്ണില്‍ നിന്റെ കണ്ണില്‍.. കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍.. ചെമ്പനീര്‍പ്പൂവു നീ
മധുപാത്രമേന്തി വരൂ സ്നേഹ മുന്തിരികള്‍ ഞാന്‍ നല്‍കാം
മണിവീണയേന്തി വരൂ പ്രേമഗീതികള്‍ ഞാന്‍ മീട്ടാം...
കുറുമൊഴി മലര് ചൂടും... ചുരുള്‍ മുടി തഴുകാം ഞാന്‍
പുലരൊളി തഴുകും പുളകിതലത ഞാന്‍...
കണ്ണില്‍ നിന്റെ കണ്ണില്‍
കളിക്കൂട്ടുകാരി നീയെന്‍.. കരള്‍ക്കൂട്ടില്‍ വന്നു പാടൂ
വസന്തത്തിന് ദൂതികേ... എന്‍ പ്രണയിനി നീ
മധുരാനുഭൂതി പൂക്കും ഒരു ദേവദാരുവോ നീ
മദിരോത്സവങ്ങളാടും മരത്തണലോ...
താനേ... മുഖപടമഴിയുന്നു തുടു തുടെ ഒരു കാന്തി വിടരുന്നു
ആരോ... നഖമുനയടയാളം...
പ്രിയയുടെ തിരുമെയ്യില്‍... അണിയിപ്പൂ
കണ്ണില്‍... നിന്റെ കണ്ണിൽ
ഒരു കാവ്യപുസ്തകം പോല്‍.. മധുമത്ത കോകിലത്തിന്
പ്രണയാര്‍ദ്രകൂജനം പോല്‍... മനസ്വിനി നീ
വനജ്യോത്സന പൂത്തുനില്ക്കും മുനിവാടമാര്ന്ന രണ്ട്
ഹരിണങ്ങള്‍ പോലെ കേളീ...തരളിതര്‍ നാം
ആരെ... ഇണയുടെ മണിമാറില്‍
ഒരു മലരിതള്‍ പോലെ... തല ചായ്ച്ചു
ദൂരെ.... കുളിരടി തനുരാവിന്
ശിശിരിത... ജലധാരാ മൃദുരാഗം
കണ്ണില്‍... നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍.. എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ
ഓ.....
Kannilu ninte kannilu.. Kaanmu njaanenu mukham
nenchilu ente nenchilu.. Chempaneerppoovu nee
madhupaathramenthi varoo sneha munthirikalu njaanu nalkaam
maniveenayenthi varoo premageethikalu njaanu meettaam...
Kurumozhi malaru chootum... Churulu muti thazhukaam njaanu
pularoli thazhukum pulakithalatha njaanu...
Kannilu ninte kannilu
kalikkoottukaari neeyenu.. Karalkkoottilu vannu paatoo
vasanthatthinu doothike... Enu pranayini nee
madhuraanubhoothi pookkum oru devadaaruvo nee
madirothsavangalaatum maratthanalo...
Thaane... Mukhapatamazhiyunnu thutu thute oru kaanthi vitarunnu
aaro... Nakhamunayatayaalam...
Priyayute thirumeyyilu... Aniyippoo
kannilu... Ninte kannil
oru kaavyapusthakam polu.. Madhumattha kokilatthinu
pranayaardrakoojanam polu... Manasvini nee
vanajyothsana pootthunilkkum munivaatamaarnna randu
harinangalu pole kelee...Tharalitharu naam
aare... Inayute manimaarilu
oru malarithalu pole... Thala chaaycchu
doore.... Kulirati thanuraavinu
shishiritha... Jaladhaaraa mruduraagam
kannilu... Ninte kannilu kaanmu njaanenu mukham
nenchilu.. Ente nenchilu chempaneerppoovu nee
o.....